മാനന്തവാടി: ബസ് യാത്രക്കിടെ ശാരീരിക അസ്വസ്ഥതയുണ്ടായ വിദ്യാർത്ഥി മരിച്ചു. പാണ്ടിക്കടവ് മാറത്തു മുഹമ്മദിന്റെയും, ഫാത്തിമ സാജിതയുടെയും മകൻ അൻഷാൻ എന്ന റിഹാൻ (16) ആണ് മരിച്ചത്. മലപ്പുറം പാണക്കാട് സ്ട്രെയ്റ്റ് പാത്ത് സ്‌കൂളിലെ പത്താംതരം വിദ്യാർത്ഥിയായ റിഹാന് നാട്ടിലേക്കുള്ള ബസ് യാത്ര മധ്യേ കൊണ്ടോട്ടി ക്ക് സമീപം വെച്ച് ശാരീരികഅസ്വസ്ഥതകളനുഭവപ്പെടുകയും, അവശനിലയിലായ കുട്ടിയെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും മരിക്കുകയായിരുന്നു. മൃതദേഹം മാനന്തവാടിയിലെത്തിച്ച് തുടർ നടപടികൾ സ്വീകരിക്കും.
അഥിനാൻ, ആയിഷ, ഖദീജ, ഷാൻ അബൂബക്കർ എന്നിവർ സഹോദരങ്ങളാണ്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







