കമ്പളക്കാട് : ഇസ്സത്തുൽ ഇസ്‌ലാം സംഘം സൗത്ത് സോൺ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മദ്റസത്തുൽ അൻസാരിയ്യ കേന്ദ്രീകരിച്ച് നടത്തുന്ന അന്ത്യ പ്രവാചകർ മുഹമ്മദ് നബി (സ) യുടെ 1498-ാം ജന്മദിനാഘോഷങ്ങൾക്ക് മഹല്ല് മദ്റസാ കമ്മിറ്റി ഭാരവാഹികൾ, സ്വാഗത സംഘം ഭാരവാഹികൾ , ഉസ്താദുമാർ , നാട്ടുകാർ തുടങ്ങിയവരുടെ സാന്നിധ്യത്തിൽ പ്രസിഡണ്ട് കെ.കെ അഹ് മദ് ഹാജി പതാക ഉയർത്തിയതോടെ തുടക്കമായി. ഖത്തീബ് നജീം ബാഖവി പ്രാർഥന നിർവഹിച്ചു. ഒരാഴ്ച ക്കാലം നീണ്ടു നിൽക്കുന്ന ആഘോഷത്തിൽ . ഷീമീറ്റ് , ഗ്രാജ്വേറ്റ് മീറ്റ് , പൂർവ വിദ്യാർത്ഥി സംഗമം , ബുർദ& ഖവാലി , പ്രഭാഷണം , മജ്‌ലിസുന്നൂർ, വിദ്യാർഥികളുടെ കലാ സാഹിത്യ പരിപാടികൾ , ഗ്രാൻഡ് മൗലിദ്, ഘോഷയാത്ര, ഭക്ഷണ വിതരണം, സമ്മാന ദാനം , സമാപന സമ്മേളനം തുടങ്ങിയ പരിപാടികൾ 28 ാം തിയ്യതി വരെ നീണ്ടു നിൽക്കും. വി. മൂസ ക്കോയ മുസ് ലിയാർ , ഹഫ്സ ടീച്ചർ പടന്ന , ഖുബൈബ് വാഫി ചെമ്മാട്, അസ് ലം അസ്ഹരി , കാഞ്ഞായി മമ്മുട്ടി മുസ്‌ലിയാർ, ടി.സിദ്ദീഖ് എം.എൽ.എ തുടങ്ങിയ പ്രമുഖർ സംബന്ധിക്കും .

താമരശ്ശേരിയിൽ ഒൻപതുവയസുകാരി മരിച്ച സംഭവം, മരണകാരണം അമീബിക് മസ്തിഷ്ക ജ്വരം
കോഴിക്കോട്: താമരശ്ശേരിയിൽ പനി ബാധിച്ച് ചികിത്സയിലിരിക്കെ മരിച്ച ഒൻപതുവയസുകാരിയുടെ മരണ കാരണം അമീബിക് മസ്തിഷ്ക ജ്വരമെന്ന് സ്ഥിരീകരണം. സ്രവപരിശോധനയിലാണ് സ്ഥിരീകരിച്ചത്. മെഡിക്കൽ കോളേജിലെ മൈക്രോബയോളജി ലാബിൽ നടത്തിയ പരിശോധനയിൽ അമീബിക് സാന്നിധ്യം കണ്ടെത്തുകയായിരുന്നു. കോരങ്ങാട്