‘മോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുന്നു’- രാഹുല്‍ ഗാന്ധി

ഓസ്‌ലോ: 2014ല്‍ നരേന്ദ്രമോദി അധികാരത്തിലേറിയ ശേഷം ഇന്ത്യയില്‍ ജനാധിപത്യം പൂര്‍ണമായും മാറിയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ജനാധിപത്യം ഇല്ലാതായി കൊണ്ടിരിക്കുകയാണ്. രാജ്യത്തെ ഒരു വലിയ അളവോളം ജനതയ്ക്ക് സംസാരിക്കാനുള്ള അനുവാദം പോലുമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. നോര്‍വേയില്‍ ഓസ് ലോയ സര്‍വ്വകലാശാല വിദ്യാര്‍ഥികളുമായി സംവദിക്കവേയായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

ഇന്ത്യന്‍ ജനാധിപത്യം തുടര്‍ച്ചയായി അക്രമിക്കപ്പെടുകയാണെന്നും രാജ്യം പ്രതിരോധത്തിലാണെന്നും അദ്ദേഹം തുറന്നടിച്ചു.‘ആ പ്രതിരോധം അവസാനിക്കുമ്പോള്‍, എന്നെങ്കിലും അന്ന് ഞാന്‍ പറയും ഇന്ത്യയില്‍ ജനാധിപത്യം അവസാനിച്ചെന്ന്. ഞങ്ങളുടെ ജനാധിപത്യ സംവിധാനത്തിനു മേലുള്ള ആക്രമണങ്ങള്‍ക്കെതിരെ നിരവധിയാളുകള്‍ ഇപ്പോഴും പോരാടിക്കൊണ്ടിരിക്കുകയാണ്. ആ പോരാട്ടം അവസാനിച്ചിട്ടില്ല. അത് വിജയിക്കുമെന്ന് തന്നെയാണ് ഞാന്‍ കരുതുന്നത്’ അദ്ദേഹം പറഞ്ഞു. ഈ മാസം ആദ്യം നടന്ന പരിപാടിയുടെ വീഡിയോ കഴിഞ്ഞ ദിവസമാണ് പാര്‍ട്ടി പുറത്തു വിട്ടത്.

ഇന്ത്യയുടെ പേര് മാറ്റം സംബന്ധിച്ചും അദ്ദേഹം പരാമര്‍ശിച്ചു.ഇന്ത്യയെ ഭാരത് എന്നാക്കിയാല്‍ പ്രതിപക്ഷ സഖ്യവും പേര് മാറ്റുമെന്നും അദ്ദേഹം തുറന്നടിച്ചു.

‘ഏതെങ്കിലുമൊരു പാര്‍ട്ടി അവരുടെ പേര് തെരഞ്ഞെടുത്തതിന്റെ പേരില്‍ രാജ്യത്തിന്റെ പേര് മാറ്റുമെന്ന് ഞാന്‍ വിശ്വസിക്കുന്നില്ല. അതൊരു ലോകറെക്കോര്‍ഡ് ആണ്. മോദി രാജ്യത്തിന്റെ പേര് മാറ്റുകയാണെങ്കില്‍ പ്രതിപക്ഷ ഐക്യത്തിന്റെ ‘ഇന്‍ഡ്യ’ എന്ന നാമവും ഞങ്ങള്‍ മാറ്റുമെന്നും അദ്ദേഹം പറഞ്ഞു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.