റീബില്‍ഡ് കേരള പദ്ധതിയുടെ ഭാഗമായ മാനന്തവാടി- പേര്യ റോഡ് നവീകരണ പ്രവര്‍ത്തി നടക്കുന്നതിനാല്‍ ഇനി ഒരു അറിയിപ്പ് ഉണ്ടാകുന്നത് വരെ പുതുശ്ശേരി പാലം മുതല്‍ മുടപ്പിനാല്‍ കടവ് പാലം വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നു.
മാനന്തവാടി / പുതുശ്ശേരി/കല്ലോടി ഭാഗങ്ങളില്‍ നിന്ന് വാളാട് -പേര്യ ഭാഗത്തേക്ക് പോകുന്ന വാഹനങ്ങള്‍ പുതുശ്ശേരി പാലത്തില്‍ നിന്നും തിരിഞ്ഞു കുളത്താട വഴി പോകേണ്ടതാണ്.
വാളാട് /പേര്യ എന്നിവിടങ്ങളില്‍ നിന്നും മാനന്തവാടി -പുതുശ്ശേരി-കല്ലോടി ഭാഗത്തേക്ക് യാത്ര ചെയ്യുന്നവര്‍ മുടപ്പിനാല്‍ കടവ് പാലത്തില്‍ നിന്നും ഇടത് തിരിഞ്ഞു കുളത്താട വഴി പോകേണ്ടതാണെന്നു അധികൃതര്‍ അറിയിച്ചു