ബി.എഡ്. പ്രവേശനത്തിന്റെ ഒന്നാമത്തെ അലോട്ട്‌മെന്റ് പ്രസിദ്ധീകരിച്ചു. അലോട്ട്‌മെന്റ് ലഭിച്ചവർ എസ്.സി., എസ്.ടി., ഒ.ഇ.സി. വിഭാഗത്തിൽപ്പെട്ടവർ 115 രൂപയും മറ്റുള്ളവർ 480 രൂപയും നവംബർ മൂന്നിന് നാലുമണിക്ക് മുൻപായി മാൻഡേറ്ററി ഫീസടച്ച് അലോട്ട്മെന്റ് ഉറപ്പാക്കണം. ലഭിച്ച ഓപ്ഷനിൽ തൃപ്തരായ വിദ്യാർഥികൾ ഹയർ ഓപ്ഷൻ റദ്ദാക്കണം. അല്ലാത്തപക്ഷം, തുടർന്നുള്ള അലോട്ട്മെന്റ് നിർബന്ധമായി സ്വീകരിക്കേണ്ടി വരും.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ
കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ







