തിരുവനന്തപുരം:കൊവിഡാനന്തര ചികിത്സയ്ക്കായുള്ള പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കൊവിഡാനന്തര ചികിത്സയുടെ പ്രാധാന്യം നേരത്തെ തന്നെ പറഞ്ഞതാണ്. കൊവിഡ് രോഗബാധ വന്നു പോയതിനു ശേഷം നല്ല രീതിയിലുള്ള പരിചരണം രോഗികള്‍ക്ക് ആവശ്യമാണ്. അതിനാവശ്യമായ പോസ്റ്റ് കൊവിഡ് കെയര്‍ സിസ്റ്റം ആരോഗ്യ വകുപ്പ് രൂപീകരിക്കും. അതിനുള്ള മാര്‍ഗനിര്‍ദേശം ഉടനെ തയാറാക്കും. ടെലിമെഡിസിന്‍ സൗകര്യം ഇനിയും വിപുലപ്പെടുത്തുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പ് അജ്നാസിന് വെങ്കല മെഡൽ
കൂളിവയൽ : കണ്ണൂർ യൂണിവേഴ്സിറ്റി ഇന്റർ കോളേജിയേറ്റ് റസലിംഗ് ചാമ്പ്യൻഷിപ്പിൽ ഡബ്ലിയു എം ഒ ഐജി ആർട്സ് ആൻഡ് സയൻസ് കോളേജ് മൂന്നാം വർഷ ബി ബി എ വിദ്യാർത്ഥി അജ്നാസിന് വെങ്കല മെഡൽ







