എക്‌സൈസ് മൊബെല്‍ ഇന്റര്‍വെന്‍ഷന്‍ യൂണിറ്റ് ഉദ്യോഗസ്ഥരും, ബത്തേരി റെയിഞ്ച് എക്‌സൈസ് ഉദ്യോഗസ്ഥരും സംയുക്തമായി പുല്‍പ്പള്ളി പെരിക്കല്ലൂര്‍, മരക്കടവ് ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ മരക്കടവ് ഡിപ്പോ ഭാഗത്ത് വെച്ച് ബൈക്കില്‍ കടത്തിക്കൊണ്ടുവരുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കളെ പിടികൂടി. പാടിച്ചിറ പാറേക്കാട്ടില്‍ ഡിനില്‍ സാബു (24), മഞ്ചേരി കാവന്നൂര്‍ കുളത്തിങ്കല്‍ അഭിജിത് ടി.കെ (20 ) എന്നിവരാണ് 102 ഗ്രാം കഞ്ചാവുമായി പിടിയിലായത്. കഞ്ചാവ് കടത്തിയ കെ.എല്‍ 52 ആര്‍ 7855 ബൈക്കുംകസ്റ്റഡിയിലെടുത്തു. പുല്‍പ്പള്ളി പോലീസ് സ്റ്റേഷനിലടക്കം നിരവധി കേസുകളിലെ പ്രതിയാണ് ഡിനില്‍ സാബു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്കാന് താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്