പിണങ്ങോട് : ഇന്ത്യൻ ജനാധിപത്യം പുതിയ പാർലമെന്റ് മന്ദിരത്തിലേക്ക് കൂടുമാറിയതോടുകൂടി പാർലമെന്റ് മന്ദിരത്തിന്റെ മഹത്വവും മതേതരത്വവും പിച്ചിച്ചീന്തുന്ന തരത്തിൽ ഒരു വിഭാഗത്തിന്റെ പേരുള്ളവർക്കെതിരെ വിദ്വേഷ പരാമർശങ്ങൾ ജനാധിപത്യത്തിന്റെ ശ്രീകോവിലിൽ വെച്ച് നടത്തിയ പാർലമെൻറ് അംഗത്തിനെതിരെ മാതൃകാപരമായ ശിക്ഷ നൽകണമെന്ന് കെ.എൻ. എം സംസ്ഥാന ഉപാധ്യക്ഷൻ കെ എം സൈതലവി എഞ്ചിനീയർ അഭിപ്രായപ്പെട്ടു. ജനുവരിയിൽ കരിപ്പൂരിൽ വെച്ച് നടക്കുന്ന മുജാഹിദ് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച സാമൂഹ്യബോധനം പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കെ .എൻ.എം വയനാട് ജില്ലാ പ്രസിഡന്റ് എസ് അബ്ദുസലീം മേപ്പാടി അധ്യക്ഷനായിരുന്നു.പ്രവാചകൻ മുഹമ്മദ് നബി ആറാം നൂറ്റാണ്ടിൽ ഉന്നയിച്ച കാര്യങ്ങളൊന്നും തന്നെ മാനവിക വിരുദ്ധമല്ലെന്നും ആധുനിക മനുഷ്യൻ അനുഭവിക്കുന്ന മാനുഷിക പ്രശ്നങ്ങൾക്കുള്ള പരിഹാരമാണെന്നും ‘മുഹമ്മദ് നബി പഴഞ്ചനല്ല ആധുനികതയുടെയും പ്രവാചകനാണ് ‘ എന്ന സന്ദേശത്തിലുള്ള സാമൂഹ്യബോധനം പരിപാടി അഭിപ്രായപ്പെട്ടു. യുക്തിവാദം വെടിഞ്ഞ് മതവിശ്വാസത്തിലേക്ക് തിരികെയെത്തിയ പി എം അയ്യൂബ് മൗലവി, അലിമദനിമൊറയൂർ, ഡോ.റഫീഖ് ഫൈസി, അബ്ദുൽ ഹക്കീം അമ്പലവയൽ , കെ അബ്ദുസ്സലാം മുട്ടിൽ, മഷ്ഹൂദ് മേപ്പാടി എന്നിവർ സംസാരിച്ചു.

ക്വട്ടേഷന്‍ ക്ഷണിച്ചു
എന്‍ ഊര് ഗോത്ര പൈതൃക ഗ്രാമത്തില്‍ കഫറ്റീരിയിലെ വെള്ളം ശുദ്ധീകരിക്കാന്‍ കൊമേഷ്യല്‍ വാട്ടര്‍ പ്യൂരിഫയര്‍, ആവശ്യ സാഹചര്യത്തില്‍ കഫറ്റീരിയ പ്രവര്‍ത്തനത്തിന് വാട്ടര്‍ പ്യൂരിഫയര്‍ നല്‍കാന്‍ താത്പര്യമുള്ള സ്ഥാപനങ്ങളില്‍ നിന്നും ക്വട്ടേഷന്‍ ക്ഷണിച്ചു. ക്വട്ടേഷനുകള്‍ ഓഗസ്റ്റ്