ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹം; ചെലവ് 914 കോടി, വധു ധരിച്ചത് 4.1 കോടിയുടെ വസ്ത്രം

ഇന്ത്യയിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഒന്നായിരുന്നു രാജ്യത്തെ ഏറ്റവും വലിയ ധനികനായ മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടേത്. ഇഷ അംബാനിയുടെയും ആനന്ദ് പിരാമലിന്റെയും വിവാഹത്തിന് ഏകദേശം 400 കോടി രൂപയാണ് ചെലവായത്. എന്നാൽ ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹങ്ങളിൽ ഇന്ത്യയിൽ നിന്നുള്ള ഒരു വധു പോലും ഇല്ല. ഏതാണ് ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം?

നൂറ്റാണ്ടിലെത്തന്നെ ഏറ്റവും പ്രൗഢമെന്ന് വിശേഷിപ്പിക്കപ്പെട്ട വിവാഹം, 1981 ജൂലായ് 29-ന് ബ്രിട്ടണിലെ സെന്റ് പോള്‍ കത്തീഡ്രലില്‍ നടന്ന വെയില്‍സിലെ രാജകുമാരി ഡയാനയുടെയും രാജകുമാരന്‍ ചാള്‍സിന്റെയും വിവാഹമാണ് ലോകത്തിലെ ഇന്ന് വരെയുള്ള ചരിത്രത്തിൽ ഏറ്റവും ചെലവേറിയത്. അന്ന്, ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും ആഡംബരവും രാജകീയവുമായ വിവാഹത്തിന് 110 മില്യൺ ഡോളറിലധികം ചെലവ് വന്നതായി കണക്കാക്കപ്പെടുന്നു, അതായത് 914 കോടിയിലധികം രൂപ.

വെള്ളക്കുതിരകളെ പൂട്ടിയ രഥത്തില്‍ സൈനികവേഷത്തിലാണ് ചാള്‍സ് രാജകുമാരൻ വിവാഹവേദിയിലേയ്ക്ക് എത്തിയതെങ്കിൽ തവിട്ടുനിറത്തിലുളള കുതിരകളെ പൂട്ടിയ രഥത്തില്‍ പിതാവിനൊപ്പമാണ് ഡയാന എത്തിയത്. ആറുലക്ഷത്തോളം ആളുകളാണ് പുതിയ രാജകുമാരിയെ കാണാനും സ്വീകരിക്കാനുമായി ബ്രിട്ടന്റെ തെരുവില്‍ ആ ദിവസം എത്തിയത്. 250 സംഗീതജ്ഞരുടെ തത്സമയ പരിപാടി കല്യാണത്തോടനുബന്ധിച്ച് നടന്നു. 1400 അതിഥികൾ ചടങ്ങിൽ പങ്കെടുക്കുകയും ചെയ്തു.

10000 പേളുകള്‍ പതിപ്പിച്ച സില്‍ക്ക് ഗൗണ്‍ ആണ് ഡയാന അണിഞ്ഞത്. ഗൗണിന് പിന്നില്‍ 450 അടി നീളത്തില്‍ ശിരോവസ്ത്രവുമുണ്ടായിരുന്നു. ഡയാന രാജകുമാരിയുടെ ഐക്കണിക് വിവാഹ വസ്ത്രം ഡേവിഡും എലിസബത്ത് ഇമ്മാനുവലും രൂപകൽപ്പന ചെയ്‌തതാണ്, വസ്ത്രത്തിൽ അലങ്കരിച്ചത് യഥാർത്ഥ മുത്തുകൾ ആയിരുന്നു. പട്ട് കൊണ്ട് നിർമ്മിച്ച വസ്ത്രത്തിന്റെ വില ഏകദേശം 4.1 കോടി രൂപയാണ്

ഏറ്റവും കൂടുതൽ ആളുകൾ കണ്ട ഒരു സംഭവമായിരുന്നു ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെയും വിവാഹം. ഡയാന രാജകുമാരിയുടെ വിവാഹ വസ്ത്രം എക്കാലത്തെയും മികച്ച വിവാഹ വസ്ത്രങ്ങളിൽ ഒന്നായി കണക്കാക്കപ്പെടുന്നു.

ലോകത്തിലെ ഏറ്റവും ചെലവേറിയ കല്യാണം ഡയാന രാജകുമാരിയുടെയും ചാൾസ് രാജകുമാരന്റെതും ആണെങ്കിലും ലോകത്തിലെ ഏറ്റവും ചെലവേറിയ വിവാഹ വസ്ത്രം സ്വന്തമാക്കിയ റെക്കോർഡ് മുകേഷ് അംബാനിയുടെ മകൾ ഇഷ അംബാനിയുടെ പേരിലാണ്. 90 കോടി രൂപ വിലമതിക്കുന്ന ലെഹംഗാണ് ഇഷ അംബാനി ധരിച്ചത്

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധിയുടെ കലണ്ടർ

വയനാടിനെ പ്രമേയമാക്കി പ്രിയങ്ക ഗാന്ധി എം.പിയുടെ പുതുവത്സര സമ്മാനമായി കലണ്ടർ പുറത്തിറക്കി. എം.പി ആയതിനു ശേഷം പ്രിയങ്ക ഗാന്ധി നടത്തിയ ഇടപെടലുകളുമായി ബന്ധപ്പെട്ട ചിത്രങ്ങൾ ഉൾപ്പെടുത്തിയാണ് കലണ്ടർ. മുക്കം മണാശേരി ശ്രീ കുന്നത്ത് മഹാവിഷ്ണു

എല്‍.എസ്.ഡി സ്റ്റാമ്പുമായി പിടിയില്‍

ബത്തേരി: വീട്ടില്‍ വില്‍പ്പനക്കായി സൂക്ഷിച്ച നിരോധിത മയക്കുമരുന്നായ എല്‍.എസ്.ഡി സ്റ്റാമ്പുമായി യുവാവ് പിടിയില്‍. ബത്തേരി, കൊളഗപ്പാറ, ചെരുപറമ്പില്‍ വീട്ടില്‍, സി.വൈ. ദില്‍ജിത്ത് (25)നെയാണ് ഇയാളുടെ വീട്ടില്‍ നടത്തിയ പരിശോധനയില്‍ ജില്ലാ ലഹരിവിരുദ്ധ സ്‌ക്വാഡും ബത്തേരി

കുറവില്ല തെരുവുനായ ആക്രമണം; ആറുവര്‍ഷത്തിനിടെ കടിയേറ്റത് മുക്കാല്‍ ലക്ഷം പേര്‍ക്ക്

തെരുവുനായകളുടെ അനിയന്ത്രിത വർദ്ധനവും ആക്രമണോത്സുകതയും മൂലം ജില്ലയില്‍ ജനങ്ങളുടെ സ്വൈര്യസഞ്ചാരം കടുത്ത ഭീഷണിയില്‍.വിദ്യാർത്ഥികള്‍ മുതല്‍ വയോജനങ്ങള്‍ വരെ ഒരുപോലെ നായകളുടെ ആക്രമണത്തിനിരയാകുന്നു. കഴിഞ്ഞ ദിവസം അയ്യൻകുന്ന് പഞ്ചായത്തിലെ കച്ചേരികടവിലും മുഴക്കുന്ന് പഞ്ചായത്തിലെ അയ്യപ്പൻകാവിലുമായി മൂന്ന്

മൊബൈൽ ഫോണുകളുടെ വില കുത്തനെ കൂടും

ഡല്‍ഹി: അടുത്ത വര്‍ഷം ജനുവരി മുതല്‍ രാജ്യത്ത് സ്മാര്‍ട്ട്‌ഫോണ്‍ വില ഉയരുമെന്ന് സൂചന. 2026 വില വര്‍ദ്ധനവിന്റെ വര്‍ഷമായിരിക്കുമെന്നാണ് ഈ മേഖലയിലെ വിദഗ്ദ്ധര്‍ നല്‍കുന്ന മുന്നറിയിപ്പ്. 15 ശതമാനം വരെ വില കൂടാനാണ് സാദ്ധ്യത.

ശൈത്യകാലത്ത് മുട്ടയ്ക്ക് വന്‍ ഡിമാന്‍ഡ്; പല ഇന്ത്യന്‍ നഗരങ്ങളിലും വില എട്ട് രൂപ കടന്നു.

ശൈത്യകാലത്ത് വലിയ ഡിമാന്‍ഡ് വന്നതോടെ ഇന്ത്യയില്‍ മുട്ടകള്‍ക്ക് വില കൂടി. ഡല്‍ഹിയും മുംബൈയും മുതല്‍ പട്‌ന, റാഞ്ചി വരെയുള്ള റീട്ടെയില്‍ വിപണികളില്‍ ഇപ്പോള്‍ മുട്ടയ്ക്ക് എട്ട് രൂപയോ അതില്‍ കൂടുതലോ ആണ് വില. വില

ന്യൂ ഇയറിനും കുടിച്ച് തകർക്കാം എന്ന് കരുതല്ലേ.. മദ്യപാനവും വായിലെ കാന്‍സറിന് കാരണമാകുന്നുവെന്ന് പഠനം

മദ്യപാനം ആരോഗ്യത്തിന് ഹാനികരമാണെന്നത് തെളിയിക്കപ്പെട്ട സത്യമാണ്. അതായത് തുടർച്ചയായ മദ്യപാനം കാന്‍സറിനും മറ്റ് പല രോഗങ്ങള്‍ക്കും കാരണമാകുന്നു. എന്നാല്‍ BJM Journal ല്‍ പ്രസിദ്ധീകരിച്ച ഒരു പുതിയ പഠനം അനുസരിച്ച് മദ്യപാനം വായിലെ കാന്‍സറിന്

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.