റോഡിൽ വജ്ര സഞ്ചി വീണു എന്ന് വ്യാജ സന്ദേശം; രത്നങ്ങൾ തേടി ജനം തപ്പോട് തപ്പ്: വീഡിയോ കാണാം.

ഓരോ ദിവസവും സോഷ്യല്‍ മീഡിയയില്‍ എത്രയോ വീഡിയോകളാണ് നമ്മെ തേടിയെത്താറ്. ഇവയില്‍ പലതും യഥാര്‍ത്ഥമായ സംഭവങ്ങളുടെ തന്നെ നേര്‍ക്കാഴ്ചകളായിരിക്കും. ചിലതെല്ലാം കാഴ്ചക്കാരെ കൂട്ടുന്നതിന് വേണ്ടി മാത്രം ബോധപൂര്‍വം തയ്യാറാക്കുന്നവയും ആയിരിക്കും. എന്തായാലും യഥാര്‍ത്ഥസംഭവങ്ങളുടെ നേര്‍ക്കാഴ്ചകളായി വരുന്ന വീഡിയോകള്‍ക്ക് തന്നെയാണ് എപ്പോഴും ഡിമാൻഡ് കൂടുതലുണ്ടാകാറ്.

ഇപ്പോഴിതാ ഇത്തരത്തില്‍ സോഷ്യല്‍ മീഡിയയില്‍ ഏറെ ശ്രദ്ധേയമായിക്കൊണ്ടിരിക്കുകയാണ് ഒരു വീഡിയോ.തിരക്കുള്ളൊരു പട്ടണഭാഗത്ത് റോ‍ഡിലായി ആളുകള്‍ കൂട്ടംകൂടി എന്തോ തിരയുന്നതാണ് വീഡിയോയിലുള്ളത്. പലര്‍ക്കും വീഡിയോകള്‍ കണ്ടെങ്കിലും എന്താണിത് സംഭവമെന്ന് വ്യക്തമായിട്ടില്ല.ഗുജറാത്തിലെ സൂറത്തിലെ ഒരു പട്ടണമാണിത്. സംഗതി എന്തെന്നാല്‍ ഇവിടെ, വീഡിയോകളില്‍ കാണുന്ന റോഡില്‍ ഒരു വ്യാപാരിയുടെ പക്കല്‍ നിന്ന് കോടികള്‍ വില മതിക്കുന്ന വജ്രങ്ങളടങ്ങിയ സഞ്ചി വീണുപോയതായി ഒര സന്ദേശം പ്രദേശത്ത് പ്രചരിച്ചു. ഈ സന്ദേശത്തിന്‍റെ ഉറവിടം വ്യക്തമല്ല.

എന്നാല്‍ സന്ദേശത്തിന് വലിയ പ്രചാരം കിട്ടിയതോടെ ആളുകള്‍ ഇവിടെയെത്തി തിരച്ചില്‍ തുടങ്ങുകയായിരുന്നു. സന്ദേശം പ്രചരിക്കുന്നതിന് അനുസരിച്ച്‌ കൂടുതല്‍ പേര്‍ ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയും ചെയ്തു. ഇതിനിടെ ചിലര്‍ക്ക് സ്ഥലത്ത് നിന്ന് വജ്രങ്ങള്‍ കിട്ടുക കൂടി ചെയ്തതോടെ ആളുകള്‍ക്ക് ആവേശമായി.പലരും റോഡും പരിസരസ്ഥലങ്ങളും വൃത്തിയാക്കി. ഇങ്ങനെയെങ്കിലും വജ്രം കിട്ടുമോ എന്ന് നോക്കി. വീഡിയോകളിലും ആളുകള്‍ റോഡില്‍ അടിച്ചുവാരുന്നതും മറ്റും കാണാം.

https://twitter.com/KalpeshPraj80/status/1705842408704110611?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1705842408704110611%7Ctwgr%5Ee9509bb056b3688e221f29defd63095e92c911a6%7Ctwcon%5Es1_c10&ref_url=https%3A%2F%2Fd-21488595912495278103.ampproject.net%2F2309082229000%2Fframe.html

എന്തായാലും സംഭവം വ്യാജസന്ദേശമായിരുന്നു എന്നതാണ് സത്യം. ചിലര്‍ക്ക് കിട്ടിയ വജ്രങ്ങളാകട്ടെ, അമേരിക്കൻ ഡയമണ്ട് എന്നറിയപ്പെടുന്ന വിലയില്ലാത്ത കല്ലുകളും ആയിരുന്നു.ആളുകളെ പറ്റിക്കുകയെന്ന ലക്ഷ്യത്തോടെ ആരോ ചെയ്ത ‘പ്രാങ്ക്’ ആണ് ഇതെന്നാണ് ഇപ്പോള്‍ വരുന്ന വിലയിരുത്തല്‍. എന്തായാലും നിരവധി പേര്‍ ഇതില്‍ ‘വീണു’ എന്നതാണ് സത്യം.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.