ശ്രേയസ് മലവയൽ യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ആശാകിരണം പദ്ധതിയുടെ ഭാഗമായി ക്യാൻസർ രോഗികളെ സഹായിക്കുന്നതിനായി കേശദാനം,സാമ്പത്തിക സഹായവിതരണം, ഭക്ഷ്യ കിറ്റ് വിതരണം എന്നിവ സംഘടിപ്പിച്ചു.ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ഉദ്ഘാടനം ചെയ്തു.അൽഫോൻസ ജോസ് അധ്യക്ഷത വഹിച്ചു.ആശാകിരണം സെൻട്രൽ കോഡിനേറ്റർ റോബിൻ ജോസഫ് പദ്ധതി വിശദീകരണം നടത്തി.അന്ന റബേക്ക,ജോസ്ന ജോസ് കീർത്തന സതീഷ് ,റഫ്ലിൻ നാസിർ ,മൃദുല സനൂപ് എന്നിവരാണ് കേശദാനം നടത്തിയത്.സുനീറ,വിനി ബാലൻ,ദീപ്തി, ദിവ്യ എന്നിവർ നേതൃത്വം നൽകി.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







