കുടുംബശ്രീ ‘തിരികെ സ്കൂളില്‍’ പ്രചരണ റാലികള്‍ക്ക് തുടക്കം

കല്‍പ്പറ്റ :കുടുംബശ്രീ പൊതു വിദ്യാഭ്യസ വകുപ്പിന്‍റെ സഹകരത്തൊടെ നടപ്പാക്കുന്ന അയല്‍കൂട്ട ശാക്തീകരണ ക്യാമ്പയിന്‍ തിരികെ സ്കൂള്‍ പരിപാടിയുടെ പ്രചരണാര്‍ത്ഥം കല്‍പ്പറ്റ ബ്ലോക്കിനു കീഴില്‍ രണ്ട് സ്ഥലങ്ങളില്‍ പ്രചരണ ഘോഷ യാത്ര സംഘടിപ്പിച്ചു.മുട്ടില്‍ ടൗണില്‍ നടന്ന ഘോഷ യാത്ര മുട്ടില്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ശ്രീദേവി ബാബു ഫ്ലാഗ് ഓഫ് ചെയ്തു.ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ബിന്ദു,വാര്‍ഡ് മെമ്പര്‍മാരായ നസീമ മാങ്ങാടന്‍,നജി ബാബു,വിജയലക്ഷ്മി,ഷീബ വേണുഗോപാല്‍,ലീന സി എന്‍,ആയിഷാബി ,കുടുംബശ്രീ എഡിഎംസി സലീന എകെ സിഡിഎസ് ചെയര്‍പേഴ്സണ്‍മാരായ ബീന മാത്യൂ,ഷാജിമോള്‍,ഷീല വേലായുധന്‍,മിനി പ്രഭാകര്‍,ദീപ എവി എന്നിവര്‍ നേതൃത്വം നല്‍കി. കാവുംമന്ദം ടൗണില്‍ നടന്ന പ്രചരണ ഘോഷ യാത്ര തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഷിബു വിജി ഉദ്ഘാടനം ചെയ്തു.

വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പുഷ്പ മനോജ്,
ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ രാധ പുലിക്കോട്,
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ഷെമീം പാറക്കണ്ടി, വാര്‍ഡ് മെമ്പര്‍മാരായ
വത്സല നളിനാക്ഷൻ,
സിബി എഡ്വേർഡ്,
സൂന നവീൻ,
ബീന റോബിൻസൺ,
വെങ്ങപ്പള്ളി
വികസനകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ദീപ രാജൻ
മെമ്പർമാരായ അനിത, പുഷ്പ
സി ഡി എസ് ചെയർപേഴ്സണ്‍മാരായ
നിഷ രാമചന്ദ്രൻ,
രാധ
നജ്മുന്നിസ,
ജിഷ ശിവരാമൻ,
ശാന്ത ബാലൻ എന്നിവര്‍ നേതൃത്വം നല്‍കി.
ഒക്ടോബര്‍ 1 മുതലാണ് തിരികെ സ്കൂള്‍ ക്യാമ്പയിന്‍ ആരംഭിക്കുക.

കേരളം പിടിക്കാനുറച്ച് യുഡിഎഫ്; തെരഞ്ഞെടുപ്പ് പ്രചാരണത്തിന് തുടക്കമിടാൻ രാഹുൽ ഗാന്ധിയെത്തും

യു ഡി എഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഔദ്യോഗികമായി തുടക്കമിടാൻ രാഹുൽ ഗാന്ധി മാർച്ച് 25ന് കേരളത്തിലെത്തും. 25ന് കോഴിക്കോട് നടക്കുന്ന പൊതുപരിപാടിയിലാവും യുഡിഎഫിന്റെ പ്രചാരണത്തിന് തുടക്കം കുറിക്കുന്നത്. ഏപ്രിൽ 9ന് കേരളത്തിൽ നടക്കാനിരിക്കുന്ന നിയമസഭാ

നിയമസഭാ തെരഞ്ഞെടുപ്പ്: കണ്‍ട്രോള്‍ റൂം സജ്ജം

നിയമസഭാ പൊതുതെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മാതൃകാ പെരുമാറ്റച്ചട്ടം ഫലപ്രദമായി നടപ്പാക്കുന്നതിനും തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട പരാതികളില്‍ അടിയന്തിര പരിഹാരം കാണുന്നതിനും എംസിസി ജില്ലാ നോഡല്‍ ഓഫീസറുടെ കീഴില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം പ്രവര്‍ത്തനമാരംഭിച്ചു. ഫോണ്‍

എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി നീട്ടി ഉത്തരവിറങ്ങി

തിരുവനന്തപുരം:ഈ വർഷത്തെ എസ്എസ്എൽസി പരീക്ഷയുടെ മൂല്യ നിർണ്ണയതീയതി മാറ്റി ഉത്തരവിറങ്ങി. എസ്എസ്എൽസി പരീക്ഷയുടെ മൂല്യനിർണയ ജോലികൾ ഏപ്രിൽ 16ന് ആരംഭിക്കും. നേരത്തെ ഏപ്രിലിൽ 6മുതൽ ഏപ്രിലിൽ 25വരെ മൂന്ന് സ്പെല്ലുകളായി നടത്താനായിരുന്നു നിർദേശം. എന്നാൽ

‘വീട്ടില്‍ പോയി ചോദിച്ചാല്‍ മതി’; പ്രസംഗിക്കുന്നതിനിടെ ചോദ്യം ചോദിക്കാന്‍ ശ്രമിച്ച ആളോട് മുഖ്യമന്ത്രി

പ്രസംഗത്തിനിടെ സദസില്‍ നിന്ന് ചോദ്യം ചോദിക്കാൻ ശ്രമിച്ച ആളോട് വീട്ടില്‍ പോയി ചോദിച്ചാല്‍ മതിയെന്ന മറുപടി നല്‍കി മുഖ്യമന്ത്രി പിണറായി വിജയന്‍. കോന്നിയില്‍ എല്‍ഡിഎഫിന്റെ പൊതുസമ്മേളനത്തിലാണ് മുഖ്യമന്ത്രിയുടെ മറുപടി. ഗതാഗത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുക എന്ന

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കല്‍ സെക്ഷന് കീഴിലെ പീച്ചങ്കോട്, കുണ്ടോണിക്കുന്ന്, നടക്കല്‍, തരുവണ പമ്പ്, പൊരുന്നന്നൂര്‍, ഏഴാംമൈല്‍, പരിയാരമുക്ക്, കോക്കടവ്, ഉപ്പുനട, കട്ടയാട്, കരിങ്ങാരി, പാലിയാണ, മഴുവന്നൂര്‍, കക്കടവ്, എള്ളുമന്ദം പ്രദേശങ്ങളില്‍ നാളെ (മാര്‍ച്ച് 24) രാവിലെ

ജലവിതരണം മുടങ്ങും

കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ജല അതോറിറ്റിയുടെ കീഴിലുള്ള പൈപ്പ് ലൈനില്‍ അറ്റകുറ്റപ്രവൃത്തി നടക്കുന്നതിനാല്‍ ഇന്നും (മാര്‍ച്ച് 24) നാളെയും (മാര്‍ച്ച് 25) കല്‍പ്പറ്റ നഗരസഭ പരിധിയില്‍ ഭാഗികമായോ ജലവിതരണം മുടങ്ങും. പൂതാടി, പുല്‍പ്പള്ളി പരിധിയില്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.