മൂപ്പൈനാട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് എൻ എ ബി എച്ച് അസ്സസ്സർ ഡോ.പി.പി രാജന്റെ നേതൃത്വത്തിലുള്ള സംഘം വിലയിരുത്തിയത്. മൂപ്പൈനാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി എൻ ശശീന്ദ്രന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഓഫീസർ ഡോ.സി.എൻ രേഖ, ഡോ.സി.കെ വിനീഷ് എന്നിവർ സെന്ററിനെയും പ്രവർത്തനങ്ങളെയും കുറിച്ചുള്ള വിവരണങ്ങൾ നൽകി.
നാഷണൽ ആയുഷ് മിഷൻ ജില്ലാ പ്രോഗ്രാം മാനേജർ ഡോ.അനീന പി ത്യാഗരാജ്, എൻ.എ.ബി.എച്ച് ജില്ലാ കോഡിനേറ്റർ ഡോ. അരുൺ കുമാർ, എൻ.എ.ബി.എച്ച് ഫെസിലിറ്റേറ്റർ ഡോ.ശ്രീദാസ് ഏളപ്പില, ഗ്രാമ പഞ്ചായത്ത് ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ പി.കെ സാലിം, ഫാർമസിസ്റ്റ് പ്രമീള കുമാരി, യോഗ ഇൻസ്ട്രക്ടർ ഡോ. എസ് അശ്വതി, പഞ്ചായത്ത് ഭരണസമിതി അംഗങ്ങൾ, ആശാവർക്കർമാർ, എച്ച്എംസി അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







