തരിയോട് ഗ്രാമപഞ്ചായത്തിലെ ഗവ. ആയുർവേദ ആയുഷ് ഹെൽത്ത് ആന്റ് വെൽനെസ്സ് സെന്റർ എൻ എ ബി എച്ച് നിലവാരത്തിലേക്ക് ഉയർത്തുന്നതിൻ്റെ ഭാഗമായി കേന്ദ്ര സംഘം സന്ദർശനം നടത്തി. അടിസ്ഥാന സൗകര്യ വികസനം, രോഗീ സൗഹൃദം, രോഗീസുരക്ഷ, ഔഷധ ഗുണമേന്മ, അണുബാധാ നിയന്ത്രണം, ഔഷധസസ്യ ഉദ്യാനം എന്നിവ ഉൾപ്പെടെയുള്ള സേവനങ്ങളുടെ നിലവാരമാണ് വിലയിരുത്തിയത്. എൻ എ ബി എച്ച് അസ്സസ്സർ ഡോ.പി.പി രാജൻ നേതൃത്വം നൽകി.
നാഷണൽ ആയുഷ് മിഷൻ്റെ സഹകരണത്തോടെയാണ് പദ്ധതി നടപ്പിലാക്കുന്നത്. തരിയോട് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് വി.ജി ഷിബുവിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ മെഡിക്കൽ ഓഫിസർ ഡോ.കെ. സ്മിത വെൽനെസ്സ് സെന്ററിനെക്കുച്ചും പ്രവർത്തനങ്ങളെക്കുറിച്ചും വിവരണം നടത്തി. നാഷണൽ ആയുഷ് മിഷൻ ഡിസ്ട്രിക് പ്രോഗ്രാം മാനേജർ ഡോ. അനീന പി ത്യാഗരാജ്, എൻ എ ബി എച്ച് ഫെസിലിറ്റേറ്റർ ഡോ.അരുൺകുമാർ, നാഷണൽ ആയുഷ് മിഷൻ മെഡിക്കൽ ഓഫീസർ ഡോ. മാനസി നമ്പ്യാർ, ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് ഷീജ ആന്റണി, സ്ഥിരം സമിതി അധ്യക്ഷൻമാരായ ഷമീം പാറക്കണ്ടി, പുഷ്പ മനോജ്, രാധ പുലിക്കോട്, മെമ്പർമാരായ കെ വി ഉണ്ണികൃഷ്ണൻ, ചന്ദ്രൻ മടത്തുവയൽ, സൂന നവീൻ, ബീന റോബിൻസൺ, വത്സല നളിനാക്ഷൻ, സിബിൽ എഡ്വെർഡ്, ജീവനക്കാരായ കെ.സി ധന്യ, എം.പി രശ്മി, കെ.ജി സജിത, സീതമോൾ, ആശ വർക്കർമാർ, എച്ച്.എം.സി മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







