പുൽപ്പള്ളി: റബ്ബർ ടാപ്പിംഗിന് പോകുകയായിരുന്ന കർഷകനെ മാൻകൂട്ടം ഇടിച്ചു വീഴ്ത്തി. മുള്ളൻകൊല്ലി പഞ്ചായത്തിലെ ചണ്ണോത്തുകൊല്ലി നടുക്കുടിയിൽ ശശാങ്കൻ (62) ആണ് അപകട ത്തിൽ പെട്ടത്. ഇന്ന് രാവിലെ 6 മണിയോടെ വണ്ടിക്കടവ് വച്ചായിരു ന്നു സംഭവം. തോട്ടത്തിൽ നിന്ന് കൂട്ടമായി ഓടിയിറങ്ങിയ മാൻകൂട്ടം ശശാങ്കന്റെ സ്കൂട്ടർ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. റോഡിലേക്ക് തെറിച്ചുവീണ ശശാങ്കനെ തലയ്ക്കും വലതുകൈയ്ക്കും പരുക്കു കളോടെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്