ഒക്ടോബർ 1ന് കുടുംബശ്രീ വനിതകൾ സ്‌കൂളിലേക്ക് തിരികേ പോകും

കൽപ്പറ്റ: ജില്ലയിലെ പതിനായിരം അയല്‍കൂട്ടങ്ങളിലെ ഒന്നര ലക്ഷം കുടുംബശ്രീ വനിതകള്‍ തിരികെ സ്‌കൂളിലേക്കെത്തും. മനോഹരമായ ബാല്യകാലം പുനര്‍ സൃഷ്ടിച്ച് പുതിയ അറിവുകളും സര്‍ക്കാർ സേവനങ്ങളും പൊതുജനങ്ങളിൽ എത്തിക്കുക എന്നതാണ് തിരികേ സ്‌കൂൾ പദ്ധതിയിലൂടെ കുടുംബശ്രീ ലക്ഷ്യം വെക്കുന്നത്. ഇതിനായി സ്‌കൂളുകൾ അവധി ദിവസങ്ങളിൽ വിട്ടു നല്‍കാൻ വിദ്യാഭ്യസ വകുപ്പ് ഉത്തരവ് നല്‍കിയിട്ടുണ്ട്.
കുടുംബശ്രീ സംഘടന സംവിധാനം, സൂക്ഷ്മ സാമ്പത്തിക പ്രവര്‍ത്തനങ്ങൾ, ജെന്റർ, ന്യൂതന ഉപജീവന മാര്‍ഗ്ഗങ്ങൾ, ഡിജിറ്റൽ ലിറ്ററസി എന്നീ വിഷയങ്ങളിൽ ക്ലാസുകൾ നടക്കും. ഉച്ചഭക്ഷണവും ലഘു ഭക്ഷണവും പഠിതാകള്‍ കൊണ്ടുവരണം. ഇത് പങ്കു വെച്ച് കഴിക്കാനും പരസ്പരം സൗഹൃദം പുതുക്കാനുമുള്ള അവസരമായി സ്‌കൂൾ മാറും. ഒരു പഞ്ചായത്ത് പരിധിയില്‍ 12 മുതൽ 15 വരെ റിസോഴ്‌സ് പേഴ്‌സണ്‍മാര്‍ക്ക് ക്ലാസ്സുകളെടുക്കുന്നതുമായി ബന്ധപ്പെട്ട് പരിശീലനം നല്‍കി . ഒക്ടോബര്‍ 1നും ഡിസംബര്‍ 10നും ഇടയിലാണ് ക്യാമ്പയിന്‍ നടപ്പിലാക്കുക. പഠിതാക്കള്‍ രാവിലെ 9.30ന് നിശ്ചയിക്കപെട്ട സ്‌കൂളിൽ എത്തണം. തുടര്‍ന്ന് അസംബ്ലിയും കുടുംബശ്രീ മുദ്രഗീതവും ഉണ്ടാകും. ഒരു ദിനം ഒരു സ്‌കൂളിൽ 750 മുതല്‍ 1000 കുടുംബശ്രീ പ്രവര്‍ത്തകരെ വരെ പഠിപ്പിക്കാനാണ് ഉദ്ദേശിക്കുന്നത്.
ജില്ലയിലെ 405 ആര്‍പിമാര്‍ക്ക് 5 കേന്ദ്രങ്ങളിലായി പരിശീലനം പൂര്‍ത്തിയാക്കി. തിരികെ സ്കൂള്‍ ക്യാമ്പയിന്‍ ജില്ല തല ഉദ്ഘാടനം ഒക്ടോബർ 1ന് വൈത്തിരി സിഡിഎസിലെ ഗവ. ഹൈയർസെക്കണ്ടറി സ്കൂളിൽ നടക്കും. വനം വന്യജീവി വകുപ്പ് മന്ത്രി എ.കെ ശശീന്ദ്രൻ ഉദ്ഘാടനം ചെയ്യും. അന്നെ ദിവസം 26 സിഡിഎസിലും പ്രവേശനോല്‍സവം സംഘടിപ്പിക്കും. പ്രവേശനോത്സവത്തിന്റെ ഭാഗമായി കുടുംബശ്രീ ബാലസഭ കുട്ടികൾ പഠിതാക്കളെ സ്വീകരിക്കും. അതാത് തദ്ദേശ സ്വായം ഭരണ അദ്ധ്യക്ഷന്‍മാർ ഉദ്ഘാടനം ചെയ്യും. ജില്ലാ മിഷൻ കോ ഓർഡിനേറ്റർ ബാലസുബ്രഹ്മണ്യൻ പി.കെ, അസി. കോ ഓർഡിനേറ്റർമാരായ സെലീന കെ.എം, റജീന വി.കെ, ജില്ലാ പ്രോഗ്രാം മാനേജർ സുഹൈൽ പി.കെ, വൈത്തിരി സി.ഡി.എസ് ചെയർപേഴ്സൺ ഷാജിമോൾ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.

റാങ്ക് ലിസ്റ്റ് റദ്ദായി

പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്

വൈദ്യുതി മുടങ്ങും

വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിലെ വെള്ളമുണ്ട താഴെഅങ്ങാടി, വെള്ളമുണ്ട ടൗൺ, കിണറ്റിങ്ങൽ, കണ്ടത്തുവയൽ, കോച്ച് വയൽ എന്നീ പ്രദേശങ്ങളിൽ നാളെ (ഒക്ടോബർ നാല്) രാവിലെ 8.30 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി വിതരണം

അറ്റന്‍ഡന്റ് തസ്തികയിലേക്ക് അപേക്ഷിക്കാം

ചേനാട് ഗവ. സ്‌കുളില്‍ ഓഫീസ് അറ്റന്‍ഡന്റ് തസ്തികയിലേക്ക് ദിവസവേതനത്തിന് അപേക്ഷ ക്ഷണിച്ചു. അസല്‍ സര്‍ട്ടിഫിക്കറ്റുമായി ഇന്ന് (ഒക്ടോബര്‍ 4) വൈകിട്ട് മൂന്നിനകം സ്‌കൂള്‍ ഓഫീസില്‍ എത്തണമെന്ന് പ്രധാനധ്യാപിക അറിയിച്ചു. Facebook Twitter WhatsApp

ക്യാഷ് അവാര്‍ഡിന് അപേക്ഷിക്കാം

കേരള ഷോപ്‌സ് ആന്‍ഡ് കൊമേഷ്യന്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് തൊഴിലാളി ക്ഷേമനിധി അംഗങ്ങളുടെ മക്കളില്‍ നിന്നും ക്യാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു. 2025-26 അധ്യയന വര്‍ഷം പ്ലസ് വണ്‍, ബിരുദാനന്തര ബിരുദം, പ്രൊഫഷണല്‍ കോഴ്‌സുകളില്‍ പഠിക്കുന്നവര്‍ക്കാണ് അവസരം.

പത്താമത് ദേശീയ ആയുർവേദ ദിന വാരാചരണം സമാപന ചടങ്ങ് കൽപറ്റയിൽ നടത്തി

“ആയുർവേദം മനുഷ്യർക്കും ഭൂമിക്കും” എന്ന പ്രമേയവുമായി ആചരിച്ച പത്താമത് ദേശീയ ആയുർവേദ ദിനാചരണങ്ങളുടെ ജില്ലാതല സമാപനച്ചടങ്ങ് ഇന്ത്യൻ സിസ്റ്റം ഓഫ് മെഡിസിൻ, നാഷണൽ ആയുഷ് മിഷൻ എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ സെപ്റ്റംബർ 27-ന് കല്പറ്റ

കർഷക അവാർഡ് തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന്

കൽപ്പറ്റ: മികച്ച കർഷകർക്ക് കേരള സംസ്ഥാന സഹകരണ കാർഷിക ഗ്രാമ വികസന ബാങ്ക് ഏർപ്പെടുത്തിയ അവാർഡിന് വയനാട് ജില്ലാ തലത്തിൽ ഒന്നാം സ്ഥാനം പടിഞ്ഞാറത്തറ ഗ്രാമ പഞ്ചായത്തിലെ മുണ്ടക്കുറ്റി സ്വദേശിയായ തലാപ്പിള്ളിൽ ടി.എം.ജോർജ്ജിന് ലഭിച്ചു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.