ശ്രേയസ് ബഡേരി യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന വിഷൻ സ്പ്രിംഗ് സംഘടനയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധനയും കണ്ണട വിതരണവും നടത്തി. അമ്പലവയൽ ഗ്രാമപഞ്ചായത്ത് മെമ്പർ സെബാസ്റ്റ്യൻ സി.ജെ. ഉദ്ഘാടനം ചെയ്തു. യൂണിറ്റ് ഡയറക്ടർ ഫാ.അബ്രഹാം പതാക്കൽ അധ്യക്ഷത വഹിച്ചു .ബത്തേരി മേഖല പ്രോഗ്രാം ഓഫീസർ പോൾ പി. എഫ്. ആശംസ അർപ്പിച്ചു .തങ്കച്ചൻ, ബിന്ദുവിൽസൻ, സിനി എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്