മാനന്തവാടി: മാനന്തവാടി ഉപജില്ല സ്കൂൾ കായികമേളയ്ക്ക് ആവേശകരമായ തുടക്കം.രണ്ടായിരത്തി എണ്ണൂറിലധികം കായിക പ്രതിഭകൾ മൂന്ന് ദിവസം മാനന്തവാടി വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂൾ ഗ്രൗണ്ടിൽ മാറ്റുരയ്ക്കും. നൂറ്റി മൂന്ന് സ്കൂൾ തല മത്സരങ്ങൾക്ക് ശേഷമാണ് ഉപജില്ലാതല മത്സരങ്ങൾക്ക് തുടക്കം കുറിച്ചത്.ഗ്രൗണ്ടിൽ മാനന്തവാടി എ.ഇ.ഒ ഗണേഷ് എം.എം പതാക ഉയർത്തിയോടെ ട്രാക്ക് ഉണർന്നു. മാനന്തവാടി നിയോജക മണ്ഡലം എം.എൽ.എ ഒ.ആർ കേളു കായിക മേള ഉദ്ഘാനം ചെയ്തു. മാനന്തവാടി നഗരസഭ അധ്യക്ഷ സി.കെ രത്നവല്ലി അധ്യക്ഷത വഹിച്ചു.സംസ്ഥാന സ്കൂൾ ഗെയിംസിൽ മെഡൽ നേടിയ ഗോലു സോങ്കർ, ദിൽ മിത്ത് എന്നിവർ ദീപശിഖ തെളിയിച്ചു.ജേക്കബ് സെബാസ്റ്റ്യൻ, അഡ്വ: സിന്ധു സെബാസ്റ്റ്യൻ, കെ.കെ.സുരേഷ്, സലീം അൽത്താഫ്, ജോൺസൺ കെ.ജി, പി.വി. ബിനു, ജിജി കെ.കെ, സന്തോഷ് കെ.കെ, സുനിൽ എം.ജി എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







