മരം വീണ് പലയിടത്തും വീടുകൾക്ക് കേടുപാടുകൾ സംഭവിച്ചു.പല പ്രധാന റോഡുകളിലും മരങ്ങൾ വീണ് ഗതാഗത തടസ്സം.ജില്ലയിലെ പുഴകൾ നിറഞ്ഞുകവിഞ്ഞു.മഴ തുടർന്നാൽ വരും മണിക്കൂറുകളിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് വെള്ളം കയറാൻ സാധ്യത.പുഴയോര പ്രദേശങ്ങളിലുള്ളവർ ബന്ധുവീടുകളിലേക്കും ക്യാമ്പുകളിലേക്കും മാറിത്തുടങ്ങി.കൊവിഡ് ഭീതി നിലനിൽക്കുന്നതിനാൽ ആശങ്കയുളവാക്കുന്നു.വാളാട് തോളക്കര കോളനിയിൽ കനത്തമഴയിൽ വീടിനു മുകളിൽ മരം വീണ് ആറു വയസുകാരി മരിച്ചു.
. ബാബുവിൻ്റെ മകൾ ജ്യോതിക ആണ് മരിച്ചത്.
അപകടത്തിൽ പിതാവ് ബാബുവിൻ്റെ ഒരു കാൽ പൂർണമായും നഷ്ടമായി.
പുലർച്ചെ രണ്ട് മണിക്കാണ് അപകടം. ഇന്നലെയുണ്ടായ കനത്ത മഴയിലും കാറ്റിലും മുരണിക്കര ദേവുവിന്റെ വീടിനു മുകളിലേക്കു മരം വീണു വീട് ഭാഗികമായി തകർന്നു. ആളപായമില്ല. ഇന്ന് പുലർച്ചെയുണ്ടായ കാറ്റിലും മഴയിലും പരിയാരം ഇബ്രാഹിം ചാക്കിലാ കുഴിയിൽ എന്നവരുടെ വീടിന്റെ മേൽക്കൂര തകർന്നു.പുറക്കാടി വില്ലേജിൽ തച്ചമ്പത്ത് കോളനിയിൽ ശിവകുമാർ എന്നവരുടെ വീടിന്റെയും തൊഴുത്തിന്റെയും മുകളിൽ മരം വീണിട്ടുണ്ട്. ഇന്ന് പുലർച്ചെ ഉണ്ടായ കാറ്റിലും മഴയിലുമാണ് അപകടം.

കഞ്ചാവുമായി യുവാവ് പിടിയിൽ
ബാവലി: ജില്ലാ പോലീസ് മേധാവിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ തിരുനെല്ലി സർക്കിൾ ഇൻസ്പെക്ടർ വിനോദ് കുമാറും സംഘവും ബാവലി യിൽ നടത്തിയ വാഹന പരിശോധനക്കിടെ കഞ്ചാവുമായി യുവാവിനെ പിടികൂടി. പടിഞ്ഞാറത്തറ പേരാൽ ചക്കരക്കണ്ടി വീട്ടിൽ മുസ്‌തഫ