മൃഗസംരക്ഷണ വകുപ്പ് ലോക പേവിഷബാധ ദിനചാരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ബത്തേരി നഗരസഭ ചെയര്മാന് ടി.കെ രമേശ് നിര്‍വ്വഹിച്ചു. സുല്‍ത്താന്‍ ബത്തേരി ഗവ: സര്‍വജന വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി സ്കൂളില്‍ നടന്ന ചടങ്ങില്‍ നഗരസഭ സ്ഥിരം സമിതി അധ്യക്ഷന്‍ ടോം ജോസ് അദ്ധ്യക്ഷത വഹിച്ചു. ദിനാചരണത്തോടനുബന്ധിച്ച് മൃഗങ്ങളിലെ പേവിഷബാധ അറിയേണ്ട വസ്തുതകള്‍ എന്ന വിഷയത്തില്‍ വെറ്ററിനറി സര്ജന് ഡോ.എസ് ശ്രീഷിതയും ‘ഏകാരോഗ്യവും വിദ്യാര്‍ത്ഥി സമൂഹവും’ എന്ന വിഷയത്തില്‍ ജില്ലാ മെഡിക്കല്‍ ഓഫീസ് ടെക്നിക്കല്‍ അസിസ്റ്റന്റ് കെ.എം ഷാജിയും ക്ലാസ്സെടുത്തു. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്സണ്‍ ഷാമില ജുനൈസ്, എല്‍.എം.ടി.സി അസ്സി. ഡയറക്ടര്‍ ഡോ.വി.ജയേഷ്, പ്രധാനധ്യാപകരായ അബ്ദുള്‍ നാസര്‍, ദിലിന് സത്യനാഥ്, സീനിയര്‍ വെറ്ററിനറി സര്ജന് ഡോ. അസ്സൈനാര്‍, പി.ടി.എ പ്രസിഡന്റ് അസീസ് മാടാല തുടങ്ങിയവര്‍ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്