വയനാട് റവന്യു ജില്ലാ സ്കൂള്‍ കായിക മേള ലോഗോ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ പ്രകാശനം ചെയ്തു. കല്‍പ്പറ്റ മുന്‍സിപ്പാലിറ്റി വിദ്യഭ്യാസകാര്യ സ്റ്റാന്‍ഡിങ് കമ്മറ്റി ചെയര്മാന് സി.കെ.ശിവരാമന്, വാര്‍ഡ് കൗണ്‍സിലര്‍ എം.കെ ഷിബു, മുണ്ടേരി ഗവ.ഹയര്‍ സെക്കണ്ടറി സ്കൂള്‍ പി.ടി.എ. പ്രസിഡന്റ് കെ.രഞ്ജിത്, എസ്.എം.സി. ചെയര്മാന് കെ.പ്രതീഷ്, പബ്ലിസിറ്റി കമ്മറ്റി കണ്‍വീനര്‍ റോണി ജേക്കബ്, ജില്ല വിദ്യഭ്യാസ ഓഫിസര്‍ കെ.എസ്.ശരത്ചന്ദ്രന്, പ്രിന്‍സിപ്പാള്‍ പി.ടി.സജീവന്, പ്രധാനാധ്യാപിക സീന രാജേഷ്, വി.എച്ച്.എസ്.ഇ. പ്രിന്‍സിപ്പാള്‍ ഡി.കെ. സിന്ധു, പബ്ലിസിറ്റി കമ്മിറ്റി വൈസ് ചെയര്മാന് കെ. സതീഷ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു. ഒക്ടോബര്‍ 5 മുതല്‍ 7 വരെ കല്‍പ്പറ്റ ജിനചന്ദ്ര സ്റ്റേഡിയത്തിലാണ് വയനാട് റവന്യു ജില്ലാ സ്കൂള്‍ കായികമേള നടക്കുക. മുണ്ടേരി സ്വദേശി അഷ്റഫ് കുറ്റിക്കാടനാണ് ലോഗോ രൂപകല്പന ചെയ്തത്.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







