ജില്ലാ വ്യവസായ കേന്ദ്രം ഒക്ടോബര്‍ 17, 18 തിയ്യതികളില്‍ ഫുഡ് പാക്കേജിംഗ് ടെക്നോളജിയില്‍ രണ്ട് ദിവസത്തെ സൗജന്യ ”ടെക്‌നോളജി ക്ലിനിക്ക് ‘ നടത്തുന്നു. ആധുനിക പാക്കേജിംഗ് മെഷിനുകള്‍ ഉപയോഗിച്ചുള്ള നൂതനമായ പാക്കേജിംഗ് രീതികള്‍, പാക്കേജിംഗിന്റെ നിയമ വശങ്ങള്‍, പാക്കേജിംഗ് ഡിസൈനുകള്‍ എന്നീ വിഷയങ്ങളില്‍ ക്ലാസ്സെടുക്കും.ഭക്ഷ്യമേഖലയില്‍ പ്രവര്‍ത്തിക്കുന്ന സംരംഭകര്‍ക്കും പുതുതായി സംരംഭങ്ങള്‍ തുടങ്ങാന്‍ ആഗ്രഹിക്കുന്നവര്‍ക്കും പരിശീലനത്തില്‍ പങ്കെടുക്കാം. ജില്ലാ വ്യവസായ കേന്ദ്രം, വൈത്തിരി, മാനന്തവാടി താലൂക്ക് വ്യവസായ ഓഫീസ് എന്നിവടങ്ങളില്‍ പേര് രജിസ്റ്റര്‍ ചെയ്യാം. ഫോണ്‍: 9995338933, 7306596722, 9188127190, 04936-202485.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്