കേരള നോളജ് ഇക്കോണമി മിഷന്‍, സി.എ.പി.എസ്.-ഡോണ്‍ ബോസ്‌കോ കോളേജ് സുല്‍ത്താന്‍ ബത്തേരി, കുടുംബശ്രീ വയനാട്, സി.ഐ.ഐ എന്നിവര്‍ ചേര്‍ന്ന് ഒക്ടോബര്‍ 6 ന് ഡോണ്‍ബോസ്‌കോ കോളേജില്‍ മെഗാ തൊഴില്‍ മേള നടത്തും. ഉദ്യോഗാര്‍ഥികള്‍ സര്‍ക്കാരിന്റെ ഡി.ഡബ്ല്യു.എം.എസ് കണക്ട് ആപ്പില്‍ രജിസ്റ്റര്‍ ചെയ്ത് ബയോ ഡാറ്റ, അസ്സല്‍ യോഗ്യത സര്‍ട്ടിഫിക്കറ്റ് എന്നിവയുമായി രാവിലെ 9 ന് കോളേജില്‍ എത്തണം.

വൈദ്യുതി മുടങ്ങും
വെള്ളമുണ്ട ഇലക്ട്രിക്കൽ സെക്ഷനു കീഴിലുള്ള വാളേരി, പാറക്കടവ്, കുനിക്കരച്ചാൽ ട്രാൻസ്ഫോർമർ പരിധികളിൽ നാളെ (തിങ്കളാഴ്ച) രാവിലെ 8.30 മുതൽ വൈകുന്നേരം 5.30 വരെ വൈദ്യുതി വിതരണം ഭാഗികമായി തടസപ്പെടും Facebook Twitter WhatsApp







