വെങ്ങപ്പള്ളി: ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ യൂണിറ്റിൻ്റെ ഭാഗമായി മെൻ്റൽ ഹെൽത്ത് പ്രോഗ്രാം സംഘടിപ്പിച്ചു . വെങ്ങപ്പള്ളി പഞ്ചായത്ത് മൈലാടി സെക്കന്റ് അങ്കണവാടിയിൽ വെച്ചായിരുന്നു പ്രോഗ്രാം സംഘടിപ്പിച്ചത്. ആറാം വാർഡ് മെമ്പർ വി കെ ശിവധാസ് ഉദ്ഘാടനം ചെയ്തു. ജില്ലാ ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസിൽ നിന്ന് ഒ ആർ സി ട്രെയിനർ സുജിത്ത് ആയിരുന്നു കുട്ടികൾക്ക് ക്ലാസ്സ് നടത്തിയത്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.