മാനന്തവാടി സെൻ്റ് ജോർജ് യാക്കോബായ സുറിയാനി പള്ളിയിൽ പരിശുദ്ധനായ എൽദോ മോർ ബസേലിയോസ് ബാവയുടെ ഓർമ്മ പെരുന്നാൾ ആഘോഷിച്ചു. വികാരി ഫാ. ബേബി പൗലോസ് ഓലിക്കൽ കൊടിയേറ്റി. പയോട് കുരിശിങ്കലിൽ സന്ധ്യ പ്രാർത്ഥന, മധ്യസ്ഥ പ്രാർത്ഥന, ലേലം, നേർച്ച ഭക്ഷണം, ആശിർവാദം എന്നിവ നടന്നു. പള്ളിയിൽ നടന്ന മൂന്നിൻമേൽ കുർബാനയ്ക്ക് ഫാ. എൽദോ അമ്പഴത്തിനാംകുടിയിൽ,ഫാ.കെന്നി ജോൺ, ഫാ.ബേബി പൗലോസ് ഓലിക്കൽ,ഫാ.വർഗീസ് താഴത്തേകുടിയിൽ എന്നിവർ കാർമികത്വം വഹിച്ചു .പ്രദക്ഷിണം, ആശീർവാദം, മധ്യസ്ഥ പ്രാർത്ഥന ,ലേലം, നേർച്ച എന്നിവയോടെ പെരുന്നാൾ ശുശ്രൂഷകൾ അവസാനിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്