ബത്തേരി : കെ.സി.വൈ.എം മാനന്തവാടി രൂപതയുടെ യുവജന കലോത്സവം, പേൾ 2023 ബത്തേരി അസംപ്ഷൻ സ്കൂളിൽ വെച്ച് നടത്തപ്പെട്ടു. യുവജനങ്ങളുടെ സർഗാത്മകമായ കഴിവുകൾ വളർത്തിയെടുക്കുന്നതിനായി വർഷം തോറും നടത്തിവരുന്ന കലാമത്സരത്തിന് കെ.സി.വൈ.എം മാനന്തവാടി രൂപത പ്രസിഡന്റ് ജസ്റ്റിൻ ലൂക്കോസ് നീലംപറമ്പിൽ പതാക ഉയർത്തികൊണ്ട് തുടക്കം കുറിച്ചു. അസംപ്ഷൻ ഫൊറോന വികാരി റവ.ഫാ. ജോസഫ് പരുവുമ്മേൽ ഉദ്ഘാടനം നിർവഹിച്ചു. അഞ്ഞൂറിൽപരം യുവജനങ്ങൾ പങ്കെടുത്ത മത്സരത്തിൽ മുള്ളൻക്കൊല്ലി മേഖല വിജയകിരീടം ചൂടി. തരിയോട് മേഖല രണ്ടാം സ്ഥാനവും മാനന്തവാടി മേഖല മൂന്നാം സ്ഥാനവും കരസ്ഥമാക്കി. വിജയികൾക്ക് മാനന്തവാടി രൂപത മദ്യവിരുദ്ധ സമിതി ഡയറക്ടർ ഫാ. സണ്ണി മഠത്തിൽ ട്രോഫികളും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. കെ.സി.വൈ.എം മാനന്തവാടി രൂപത ഡയറക്ടർ ഫാ. സാന്റോ അമ്പലത്തറ, വൈസ് പ്രസിഡന്റ് മെലിൻ ആന്റണി പുളിക്കിയിൽ, ജനറൽ സെക്രട്ടറി അഭിനന്ദ് കൊച്ചുമലയിൽ, സെക്രട്ടറിമാരയ ബെറ്റി പുതുപ്പറമ്പിൽ, ടിജിൻ വെള്ളപ്ലാക്കിൽ, കോർഡിനേറ്റർ അഖിൽ വാഴച്ചാലിൽ, ട്രെഷറർ ബിബിൻ പിലാപ്പിള്ളിയിൽ, രൂപത ആനിമേറ്റർ സി. ബെൻസി ജോസ് എസ്.എച്ച്, ഓഫീസ് സെക്രട്ടറി സി. ജിൽസ ടോം, രൂപത സിൻഡിക്കേറ്റ്, സംസ്ഥാന സെനറ്റ് – സിൻഡിക്കേറ്റ് അംഗങ്ങൾ, ബത്തേരി മേഖല ഡയറക്ടർ ഫാ. സനോജ് ചിറ്ററയ്ക്കൽ, പ്രസിഡന്റ് ജിൻസ് കറുത്തേടത്ത്, മേഖല ആനിമേറ്റർ സി. നാൻസി എസ്. എ ബി.എസ്, അസംപ്ഷൻ യൂണിറ്റ് പ്രസിഡന്റ് അഷ്വിൻ, ബത്തേരി മേഖലയിലെയും അസംപ്ഷൻ യൂണിറ്റിലെയും യുവജനങ്ങൾ എന്നിവർ നേതൃത്വം നൽകി.

ഏറെ ദുഃഖകരം, വാൽപ്പാറ അപകടത്തിൽപ്പെട്ടവര്‍ക്ക് ചികിത്സ ഉറപ്പാക്കാൻ നിർദേശം നല്‍കിയിട്ടുണ്ട്’: മുഖ്യമന്ത്രി
തമിഴ്‌നാട് പൊള്ളാച്ചി വാല്‍പ്പാറയിലുണ്ടായ വാഹനപകടത്തില്‍ മലയാളികള്‍ മരിച്ച സംഭവത്തില്‍ അനുശോചനം അറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. ഏറെ ദുഃഖകരമായ സംഭവമാണെന്നും അപകടത്തില്‍പ്പെട്ടവര്‍ക്ക് ആവശ്യമെങ്കില്‍ ചികിത്സ ഉറപ്പാക്കാന്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ







