ഗവ.യു.പി. സ്കൂൾ പുളിയാർ മലയിൽ കൽപ്പറ്റ യൂണിയൻ ബാങ്കിന്റെ സിഎസ്ആർ ഫണ്ട് ഉപയോഗിച്ച് നിർമിച്ച പുതിയ ടോയ്ലറ്റിന്റെ ഉദ്ഘാടനകർമം കൽപ്പറ്റ മുനിസിപ്പാലിറ്റി ചെയർമാൻ മുജീബ് കേയംതൊടി നിർവ്വഹിച്ചു. യൂണിയൻ ബാങ്കിന്റെ റീജണൽ ഹെഡ് റോസ്‌ലിൻ റോഡ്രിഗസ് അധ്യക്ഷത വഹിച്ചു.ബ്രാഞ്ച് മാനേജർ വിനി.എം,കൽപ്പറ്റ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ശ് സി.കെ. ശിവരാമൻ, വാർഡ് കൗൺസിലർ വത്സല കെ.കെ, ബ്രാഞ്ച് മാനേജർ ബിജു . എൻ. ഒ, പി.ടി.എ പ്രസിഡണ്ട് സുമിത.സി ,അധ്യാപകരായ പി.കെ രുഗ്മിണി, ലിനേഷ് കുമാർ. റ്റി.കെ, സ്കൂൾ പ്രധാനാധ്യാപകൻ ജോസ്. കെ. സേവ്യർ എന്നിവർ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







