പട്ടികജാതി വിഭാഗ ഉദ്യോഗാര്‍ത്ഥികളുടെ നൈപുണ്യ വികസന പരിശീലനത്തിന്റെ ഭാഗമായി കെല്‍ട്രോണ്‍ നടത്തുന്ന സൗജന്യ ഹൃസ്വകാല തൊഴിലധിഷ്ഠിത കമ്പ്യൂട്ടര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചില്‍ പേര് രജിസ്റ്റര്‍ ചെയ്തവരായിരിക്കണം. ഉദ്യോഗാര്‍ത്ഥികള്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് കാര്‍ഡ് സഹിതം അതാത് താലൂക്കുകളിലെ എംപ്ലോയ്മെന്റ് എക്സേചേഞ്ചുകളില്‍ നേരിട്ടെത്തി ഒക്ടോബര്‍ 9 നകം അപേക്ഷ നല്‍കണം. ഫോണ്‍: കല്‍പ്പറ്റ-04936 202534, സുല്‍ത്താന്‍ ബത്തേരി-04936 221149, മാനന്തവാടി – 04935 246 222.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







