നൂൽപ്പുഴ: വയനാട് എക്സൈസ് സ്പെഷ്യൽ സ്ക്വാഡിലെ എക്സൈസ്
ഇൻസ്പെക്ടർ പി.ബി ബിൽജിത്തും സംഘവും നൂൽപ്പുഴ ഓടപ്പളം ഭാഗ ത്ത് നടത്തിയ പരിശോധനയിൽ കാർ യാത്രികനിൽ നിന്നും നാല് ഗ്രാം എംഡിഎംഎ പിടികൂടി. മയക്കുമരുന്ന് കടത്തിയ താമരശ്ശേരി പരപ്പൻ പോയിൽ ഒറ്റക്കണ്ടത്തിൽ വിട്ടിൽ റഫീഖ് (46) നെ അറസ്റ്റ് ചെയ്തു. ഇയ്യാൾ സഞ്ചരിച്ച കെ എൽ 57 ഡബ്ല്യു 6659 മാരുതി സ്വിഫ്റ്റ് കാറും കസ്റ്റഡിയി ലെടുത്തു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പ്രി വന്റീവ് ഓഫീസർ ഹരിദാസൻ എം.ബി, സിവിൽ എക്സൈസ് ഓഫിസർമാ രായ അൻവർ സി, ധന്വന്ത് കെ.ആർ, നിഷാദ് വി.ബി എന്നിവരും പരിശോധനയിൽ ഉണ്ടായിരുന്നു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







