വൈത്തിരി:നിർഭയ വയനാട് സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ ഒക്ടോബർ 2 മുതൽ 8 വരെ നീണ്ടുനിൽക്കുന്ന വന്യജീവി വാരാഘോഷങ്ങൾക്ക് തുടക്കമായി. ആഘോഷങ്ങളുടെ ഭാഗമായി സെമിനാർ,പഠനയാത്ര,ചിത്ര രചനാ മത്സരങ്ങൾ സംഘടിപ്പിക്കുന്നുണ്ട്. പരിപാടിയുടെ ഭാഗമായി പൊഴുതനയിൽ വനവും വന്യജീവികളും എന്ന വിഷയത്തിൽ ഏകദിന ചിത്ര രചനാ മത്സരം സംഘടിപ്പിച്ചു.പരിപാടി വാർഡ് മെമ്പർ കാതിരി നാസർ ഉദ്ഘാടനം ചെയ്തു. ഫാത്തിമ കെ അധ്യക്ഷത വഹിച്ചു.ബീറ്റ് ഓഫിസർ ചൈതന്യ എം.മുനീർ ഗുപ്ത,ജിൻസിന സി.കെ.സതീഷ് നായർ.മുഹമ്മദ് ശരീഫ് എന്നിവർ സംസാരിച്ചു.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്