പുലിക്കാട് അരീക്കര കോളനി കുടിവെള്ളപദ്ധതി വെള്ളമുണ്ട പഞ്ചായത്ത് പ്രസിഡന്റ് സുധി രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വാര്‍ഡ് മെമ്പര്‍ നിസ്സാര്‍ കൊടക്കാട് അദ്ധ്യക്ഷത വഹിച്ചു. ട്രൈബല്‍ ഡെവലപ്പ്മെന്റ് ഓഫീസര്‍ സി.ഇസ്മയില്‍, പി.കെ.അബൂബക്കര്‍, കെ.രാധാകൃഷ്ണന്‍, കെ.സി.റഷീദ്, പി.ആബിദ്, കെ.സുരേഷ്, എ.രഘു, പാറു അരീക്കര എന്നിവര്‍ സംസാരിച്ചു. അടിയ പണിയ പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ട് ലക്ഷം രൂപ ചെലവിലാണ് അരീക്കരകേളനിയില്‍ കുടിവെള്ള സൗകര്യം ഏര്‍പ്പെടുത്തിയത്.

പുതുവര്‍ഷത്തില്‍ കേന്ദ്രത്തിന്റെ ഇരുട്ടടി; വാണിജ്യ പാചക വാതക സിലിണ്ടര്‍ വില കൂട്ടി, വർധിപ്പിച്ചത് 111 രൂപ
ന്യൂഡല്‍ഹി: രാജ്യത്ത് എല്‍പിജി വാണിജ്യ സിലിണ്ടറുകളുടെ വില വര്‍ധിപ്പിച്ചു. 19 കിലോ വാണിജ്യ എല്‍പിജി സിലിണ്ടറുകളുടെ വില 111 രൂപയാണ് വര്‍ധിപ്പിച്ചത്. ഇതോടെ ഡല്‍ഹിയില്‍ വാണിജ്യ സിലിണ്ടറിന് 1,691 രൂപയായി. കൊച്ചിയില്‍ 1,698 രൂപയും







