പൊഴുതന ഗ്രാമപഞ്ചായത്തില്‍ ജല്‍ ജീവന് മിഷന് പദ്ധതി നടപ്പിലാക്കുന്നതിന്റെ ഭാഗമായി ഗാര്‍ഹിക പഞ്ചായത്ത്തല പ്രവൃത്തി പഞ്ചായത്ത് പ്രസിഡന്റ് അനസ് റോസ്ന സ്റ്റെഫി ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് കെ.വി ബാബു അദ്ധ്യക്ഷത വഹിച്ചു. കേരള വാട്ടര്‍ അതോറിറ്റി കോഴിക്കോട് പ്രോജക്ട് ഡിവിഷന് അസിസ്റ്റന്റ് എഞ്ചിനീയര്‍ രതുല്‍ പദ്ധതി വിശദീകരിച്ചു. ജില്ലാ പഞ്ചായത്ത് മെമ്പര്‍ എന്‍.സി. പ്രസാദ്, പൊഴുതന പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷന്മാരായ സുധ അനില്‍, സുബൈദ പരീത്, ഷാഹിന ഷംസുദ്ധീന്, മെമ്പര്‍മാരായ സി. മമ്മി, കെ.കെ.ഹനീഫ, എം.എം ജോസ്, നിഖില്‍ വാസു, തുഷാരസുരേഷ്, കെ.ഗീത, അബ്ദുള്‍ നാസര്‍ കാതിരി, ജുമൈലത്ത് ഷമീര്‍, കുടുംബശ്രീ ചെയര്‍പേഴ്സണ്‍ പി.നജിമുന്നീസ തുടങ്ങിയവര്‍ സംസാരിച്ചു. ജനപ്രതിനിധികള്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍, വ്യാപാരി വ്യവസായി പ്രതിനിധികള്‍ തുടങ്ങിയവര്‍ പങ്കെടുത്തു. പദ്ധതി വഴി ബാണാസുര സാഗര്‍ അണക്കെട്ടില്‍ നിന്നും കുടിവെള്ളം സേട്ടുകുന്ന്, സുഗന്ധഗിരി എന്നീ സ്ഥലങ്ങളില്‍ നിര്‍മ്മിക്കുന്ന അഞ്ചോളം ജലസംഭരണികളിലെത്തിക്കും. ശുദ്ധീകരിച്ച വെള്ളം ഗാര്‍ഹിക പൈപ്പ് കണക്ഷന് വഴി ഗ്രാമ പഞ്ചായത്തിലെ എല്ലാ വീടുകളിലും സ്ഥാപനങ്ങളിലും വിതരണം ചെയ്യുകയാണ് ലക്ഷ്യം.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







