ലോകകപ്പ് ടീമില്‍ നിന്നൊഴിവാക്കിയ ഓരോരുത്തരെയും വിളിച്ച് സംസാരിച്ചിരുന്നു, തുറന്നു പറഞ്ഞ് രോഹിത് ശര്‍മ

ചെന്നൈ: ലോകകപ്പ് ടീമിലേക്ക് ആദ്യം പരിഗണിച്ചിരുന്ന ചില താരങ്ങളെ അന്തിമ ടീമില്‍ നിന്ന് ഒഴിവാക്കുക എന്നത് അത്ര എളുപ്പമുള്ള തീരുമാനമായിരുന്നില്ലെന്നും എന്നാല്‍ വിഷമകരമെങ്കിലും ടീമിനുവേണ്ടിയാണ് ആ തീരുമാനം എടുക്കേണ്ടിവന്നതെന്നും ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ. ടീം തെരഞ്ഞെടുപ്പിന് പിന്നിലെ മാനദണ്ഡം സംബന്ധിച്ച് ടീം മാനേജ്മെന്‍റിന് വ്യക്തമായ ധാരണയുണ്ടായിരുന്നുവെന്നും ഇന്ത്യന്‍ എക്സ്പ്രസിന് നല്‍കിയ അഭിമുഖത്തില്‍ രോഹിത് പറഞ്ഞു.

എല്ലാ തീരുമാനങ്ങളും എടുത്തത് ടീമിനുവേണ്ടിയാണ്. അത് ചെയ്തെ മതിയാവു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെട്ട ഓരോരുത്തരെയും ഞാന്‍ നേരിട്ട് ബന്ധപ്പെട്ടിരുന്നു. കാരണം, എന്തുകൊണ്ടാണ് ഒഴിവാക്കപ്പെട്ടത് എന്നതിനെക്കുറിച്ച് അവര്‍ക്ക് വ്യക്തമായ ധാരണയുണ്ടാകണമെന്ന് എനിക്ക് നിര്‍ബന്ധമായിരുന്നു. ടീമില്‍ നിന്ന് ഒഴിവാക്കപ്പെടുമ്പോള്‍ കളിക്കാര്‍ അസ്വസ്ഥരാവും. അത് സ്വാഭാവികമാണ്. ഞാനും ഇത്തരം ഘട്ടങ്ങളിലൂചെ കടന്നുപോയ കളിക്കാരനാണ്. എന്‍റെ ഒരേയൊരു അജണ്ട, ടീമില്‍ നിന്ന് എങ്ങനെ ഏറ്റവും മികച്ച പ്രകടനം പുറത്തെടുക്കാമെന്നത് മാത്രമാണ്. ടീമില്‍ ആരൊക്കെ വേണമെന്നത് തീരുമാനിക്കുന്നത് ഞാന്‍ മാത്രമല്ല, അത് കൂട്ടായ തീരുമാനമാണെന്നും രോഹിത് പറഞ്ഞു.

സോഷ്യല്‍ മീഡിയയില്‍ വരുന്ന ചര്‍ച്ചകളോ വിവാദങ്ങളോ താന്‍ ശ്രദ്ധിക്കാറില്ലെന്നും തന്‍റെ ഫോണില്‍ കഴിഞ്ഞ ഒമ്പത് മാസമായി ട്വിറ്ററോ ഇന്‍സ്റ്റഗ്രാമോ ഇല്ലെന്നും രോഹിത് പറഞ്ഞു. കുട്ടിക്കാലത്തെ ജീവിത സാഹചര്യങ്ങളെക്കുറിച്ചും കടന്നുവന്ന വഴികളെക്കുറിച്ചും രോഹിത് വാചാലനായി. 100 സ്ക്വയര്‍ ഫീറ്റ് മാത്രം വലിപ്പമുള്ള വലിയൊരു ഹാളും ഒരു അടുക്കളയുമുള്ള വീട്ടില്‍ മുത്തച്ഛനും മുത്തശ്ശിയും അമ്മാവന്‍മാരും അമ്മായിമാരും ഞാനും അടക്കം ഒമ്പത് പേരാണ് താമസിച്ചിരുന്നത്. ആ വീട്ടിലാണ് ഞാനും വളര്‍ന്നത്. രാത്രി കിടന്നുറങ്ങുമ്പോള്‍ ഒന്ന് കാല് നീട്ടിയാല്‍ ചുമരിലോ മറ്റാരുടെയെങ്കിലും ദേഹത്തോ തട്ടും. അങ്ങനെയുള്ള ജീവിത സാഹചര്യങ്ങളില്‍ നിന്ന് വളര്‍ന്നുവന്ന എനിക്കറിയാം ജീവിതത്തില്‍ ഒന്നും എളുപ്പം കിട്ടില്ലെന്ന്. ഇന്ന് ഞാന്‍ നേടിയതെല്ലാം എന്‍റെ കഠിനാധ്വാനം കൊണ്ടാണ്.

സത്യസന്ധമായി പറഞ്ഞാല്‍ നമ്മളെ സഹായിക്കാന്‍ നമ്മള്‍ മാത്രമെ ഉണ്ടാകു. എന്‍റെ ജീവിതത്തില്‍ അങ്ങനെ വലിയ സ്വാധീനം ചെലുത്തിയവരാരും ഇല്ല. തീര്‍ച്ചായും സഹായിക്കുന്ന കുടുംബാംഗങ്ങളും സുഹൃത്തുക്കളുമൊക്കെയുണ്ടാകും. അതുകൊണ്ടുതന്നെ ജീവിത്തതില്‍ താന്‍ ആരില്‍ നിന്നും ഒന്നും പ്രതീക്ഷിക്കാറില്ലെന്നും രോഹിത് പറഞ്ഞു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി

കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.

യൂത്ത് ലീഗ് നേതാവ് പികെ ഫിറോസിന്‍റെ സഹോദരൻ പികെ ബുജൈര്‍ അറസ്റ്റില്‍; ലഹരി ഇടപാട് നടത്തിയതിന് തെളിവ്

മുസ്ലീം യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി പികെ ഫിറോസിന്‍റെ സഹോദരൻ ലഹരി മരുന്ന് കേസില്‍ അറസ്റ്റില്‍. പതിമംഗലം സ്വദേശിയായ പികെ ബുജൈര്‍ അറസ്റ്റിലായത്. പികെ ബുജൈര്‍ ലഹരി ഇടപാട് നടത്തിയതിന് തെളിവുണ്ടെന്ന് പൊലീസ് പറഞ്ഞു.

കേരളത്തിലേക്ക് തൊഴില്‍ തേടിയെത്തുന്നവരില്‍ ക്രിമിനലുകളും

മറ്റു സംസ്ഥാനങ്ങളില്‍ ക്രിമിനല്‍ കേസുകളിൽ ഉള്‍പ്പെട്ടവരും കേരളത്തില്‍ അതിഥി തൊഴിലാളികളായി എത്തുന്നുണ്ടെന്ന് പോലീസിന്റെ റിപ്പോർട്ട്. ഇത്തരത്തിലുള്ള 1368 പ്രതികളെ കേരള പോലീസ് കണ്ടെത്തിയിട്ടുണ്ട്. സംസ്ഥാനത്ത് മറ്റു സംസ്ഥാനങ്ങളിലുള്ളവർ പ്രതികളാകുന്ന കേസുകള്‍ കൂടിവരുന്നുമുണ്ട്. രണ്ട് വർഷംകൊണ്ട്

അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വര്‍ഷം സബ്ജക്‌റ്റ് മിനിമം മാര്‍ക്ക്

സംസ്ഥാനത്തെ സകൂളുകളില്‍ അഞ്ച്, ആറ്, ഏഴ്, ഒൻപത് ക്ലാസുകളില്‍ ഈ വർഷം സബ്ജക്‌റ്റ് മിനിമം മാർക്ക് നടപ്പാക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി. കഴിഞ്ഞവർഷം എട്ടാം ക്ലാസില്‍ സബ്ജക്‌ട് മിനിമം നടപ്പിലാക്കുകയും പഠനപിന്തുണ ആവശ്യമായ 86,000

കേന്ദ്ര ഇന്റലിജൻസ് ബ്യൂറോ വിളിക്കുന്നു: പത്താംക്ലാസുകാര്‍ക്കും അവസരം; 4987 ഒഴിവുകള്‍

കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള ഇന്റലിജൻസ് ബ്യൂറോ (IB) 2025-ലെ സെക്യൂരിട്ടി അസിസ്റ്റന്റ്/എക്സിക്യൂട്ടീവ് (SA/Exe) തസ്തികകളിലേക്കുള്ള റിക്രൂട്ട്മെന്റിന്റെ ഔദ്യോഗിക വിജ്ഞാപനം പുറത്തിറക്കി.4987 തസ്തികകളിലേക്കാണ് ഐബി നിയമനം നടത്തുന്നത്. 10-ാം ക്ലാസ് വിദ്യാഭ്യാസ യോഗ്യതയുള്ള യുവാക്കള്‍ക്ക്

ബംഗളൂരുവിൽ മലയാളി കോളേജ് വിദ്യാർത്ഥിനിയെ പി ജി ഹോസ്റ്റലുടമ ക്രൂര ബലാൽസംഗത്തിന് ഇരയാക്കി; പ്രതിയായ കോഴിക്കോട് സ്വദേശി അറസ്റ്റിൽ

ബംഗളൂരുരില്‍ മലയാളി വിദ്യാര്‍ഥിനി ബലാത്സംഗത്തിന് ഇരയായതായി പരാതി. പേയിങ് ഗസ്റ്റായി താമസിച്ചിരുന്ന വീടിന്റെ ഉടമ പീഡിപ്പിച്ചെന്ന് യുവതി പരാതി നല്‍കി. സംഭവത്തില്‍ പി ജി ഉടമ കോഴിക്കോട് സ്വദേശി അഷറഫിനെ പൊലീസ് അറസ്റ്റ് ചെയ്തു.

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.