മാനന്തവാടി ഉപജില്ലാ കായിക മേളയിൽ എതിരാളികളെ ബഹുദൂരം പിന്നിലാക്കി കാട്ടിക്കുളം ഗവണ്മെന്റ് ഹയർ സെക്കൻഡറി സ്കൂൾ 201പോയിന്റോടെ ചാമ്പ്യൻമാരായി. തുടർച്ചയായി പതിമൂന്നാം തവണയാണ് സ്കൂളിലെ ചുണക്കുട്ടികൾ ഈ കിരീടം സ്വന്തമാക്കുന്നത്. നാല് വ്യക്തിഗത ചാമ്പ്യൻമാരും കാട്ടിക്കുളത്തിന്റെ മുത്തുകൾ തന്നെ. സീനിയർ ആൺകുട്ടികളിൽ വിമൽ, ജൂനിയർ ആൺകുട്ടികളിൽ ശരൺ രാജ്, ജൂനിയർ പെൺകുട്ടികളിൽ അദൃശ്യ, എൽ പി കിഡ്ഡീസിൽ വർഷ എന്നിവരാണ് വ്യക്തിഗത ചാമ്പ്യൻമാർ.

റാങ്ക് ലിസ്റ്റ് റദ്ദായി
പട്ടികവർഗ വികസന വകുപ്പിൽ ആയ (കാറ്റഗറി നമ്പർ 092/2022) തസ്തികയിലേക്ക് 2022 ജൂലൈ ഏഴിന് പ്രസിദ്ധീകരിച്ച റാങ്ക് പട്ടികയുടെ കാലാവധി 2025 ജൂലൈ ഏഴിന് പൂർത്തിയായതിനാൽ 2025 ജൂലൈ 8 പൂർവാഹ്നം മുതൽ റാങ്ക്