കഴിഞ്ഞ ദിവസങ്ങളിൽ കമ്പമല കെ എഫ്ഡിസി ഓഫീസ് തകർത്ത മാവോവാദി മൊയ്ദീനടക്കമുള്ള അഞ്ചംഗ സംഘ മാണ് എത്തിയതെന്നാണ് സൂചന. കമ്പമല എസ്റ്റേറ്റ് തൊ ഴിലാളികൾ താമസിക്കുന്ന എസ്റ്റേറ്റ് പാടിക്ക് സമീപമാണ് ഇവർ വന്നതെന്നും സമീപത്ത് സ്ഥാപിച്ചിരുന്ന നിരീക്ഷണ ക്വാമറകൾ അടിച്ചു തകർത്തതായും പ്രാഥമിക വിവരം. തണ്ടർ ബോൾട്ടടക്കമുള്ള പോലീസ് സംഘം സ്ഥല ത്തെത്തി.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.