തൊണ്ടര്‍നാട് ഗ്രാമപഞ്ചായത്ത് വസ്തു നികുതി പരിഷ്‌കരണവുമായി ബന്ധപ്പെട്ട് ഫീല്‍ഡ് തല വിവരശേഖരണം നടത്തുന്നതിന് ഡിപ്ലോമ സിവില്‍ എഞ്ചിനീയറിങ്ങ്, ബി ടെക് സിവില്‍ എഞ്ചിനീയറിങ്ങ്, ഐ.ടി.ഐ ഡ്രാഫ്ട്മാന്‍, ഐ.ടി.ഐ സര്‍വെയര്‍ എന്നിവയിലേതെങ്കിലും യോഗ്യതയുള്ള ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു. സര്‍ക്കാര്‍ നിശ്ചയിക്കുന്ന പ്രതിഫലം ലഭിക്കും. യോഗ്യതയുള്ളവര്‍ ഒക്‌ടോബര്‍ 13 നകം തൊണ്ടര്‍നാട് പഞ്ചായത്ത് ഓ ഫീസില്‍ അപേക്ഷ നല്‍കണം. ഫോണ്‍ 04935 235235

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







