മീനങ്ങാടി ഗവ.ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ നിര്‍മ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ ശിലാസ്ഥാപനം കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാന് നിര്‍വഹിച്ചു. ഐ.സി ബാലകൃഷ്ണന് എം.എല്‍.എ അധ്യക്ഷത വഹിച്ചു. എക്സി.എഞ്ചിനീയര്‍ ബെന്നി ജോണ്‍ റിപ്പോര്‍ട്ടവതരിപ്പിച്ചു. സംസ്ഥാന അധ്യാപക അവാര്‍ഡ് ജേതാവായ അജിത് കാന്തിയെ ചടങ്ങില്‍ ആദരിച്ചു. സംസ്ഥാന സര്‍ക്കാര്‍ പ്ലാന്‍ ഫണ്ടില്‍ നിന്നും അനുവദിച്ച 3.5 കോടി രൂപ ഉപയോഗിച്ചാണ് കെട്ടിടം നിര്‍മ്മിക്കുന്നത്. 2 നിലകളിലായി 7 ക്ലാസ് മുറികള്‍, സ്റ്റാഫ് റൂം, കിച്ചണ്‍, ഡൈനിംഗ് ഹാള്‍, അറ്റാച്ച്ഡ് ടോയ്ലറ്റ് കോംപ്ലക്സ്, പെണ്‍കുട്ടികള്‍ക്കുള്ള വിശ്രമമുറി എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉള്‍ക്കൊള്ളിച്ചിരിക്കുന്നത്. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സി. അസൈനാര്‍, മീനങ്ങാടി ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് കെ.ഇ വിനയന്, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സിന്ധു ശ്രീധരന്, മെമ്പര്‍മാരായ പി.ടി ഷിജു, വേണുഗോപാല്‍, റീജിയണല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ സന്തോഷ് കുമാര്‍, എ.ഇ.ഒ ജോളിയമ്മ മാത്യു, പ്രിന്‍സിപ്പാള്‍ ഷിവി കൃഷ്ണന്, പ്രധാനധ്യാപകന് ജോയ് വി സ്കറിയ , പി.ടി.എ പ്രസിഡണ്ട് എം.വി പ്രിമേഷ്, എസ്.പി.ജി കോര്‍ഡിനേറ്റര്‍ ഹാജി സ്, എം.പി ടി.എ പ്രസിഡണ്ട് പ്രീത കനകന് തുടങ്ങിയവര്‍ സംസാരിച്ചു.

തമിഴ്നാട്ടില്‍ കാര്‍ നിയന്ത്രണം വിട്ട് അപകടം: മലയാളി നര്‍ത്തകിക്ക് ദാരുണാന്ത്യം; എട്ടു പേര്‍ക്ക് പരിക്ക്
തമിഴ്നാട് കടലൂർ ചിദംബരത്തുള്ള അമ്മപെട്ടൈ ബൈപാസിലുണ്ടായ വാഹനാപകടത്തില്‍ മലയാളി നർത്തകിക്ക് ദാരുണാന്ത്യം. എറണാകുളം സ്വദേശിനി ഗൗരി നന്ദ (20) ആണ് മരിച്ചത്. എട്ടു പേർക്ക് പരുക്കേറ്റു. ഇതില്‍ ഒരാളുടെ നില ഗുരുതരമാണ്. പുതുച്ചേരിയിലേക്കുള്ള യാത്രയ്ക്കിടെ