രാജ്യത്തെ ആദ്യ ‘പറക്കും മനുഷ്യന്‍’; വിസ്‌മയിപ്പിച്ച്‌ കൊച്ചിയില്‍ ജെറ്റ് സ്യൂട്ട് പ്രകടനം ; കൈയ്യടിച്ച്‌ ജനം: വീഡിയോ.

എറണാകുളം : ശാസ്ത്ര സാങ്കേതിക വിദ്യകളുടെ വളര്‍ച്ചയില്‍ മനുഷ്യൻ പക്ഷികളെ പോലെ ആകാശത്ത് പറക്കുന്നതും മത്സ്യങ്ങളെ പോലെ നീന്തി തുടിക്കുന്നതും ഇന്ന് പുതുമയുള്ള കാര്യമല്ല. എന്നാല്‍ മനുഷ്യന് വായുവിലൂടെ പറക്കാൻ കഴിയുന്ന ജെറ്റ് സ്യൂട്ടുകള്‍ നമ്മുടെ രാജ്യത്ത് വേണ്ടത്ര പ്രചാരത്തില്‍ എത്തിയിട്ടില്ല. എന്നാല്‍ രാജ്യത്ത് ആദ്യമായി കൊച്ചിയില്‍ പൊതു ജനങ്ങള്‍ക്കും ഗ്രാവിറ്റി ഉപയോഗിച്ച്‌ സഞ്ചരിക്കുന്ന ജെറ്റ് സ്യൂട്ടിന്‍റെ പ്രദര്‍ശനം നേരിട്ട് കാണാൻ അവസരമൊരുങ്ങി (Gravity Jet Suit Display In Kochi).

സൈബര്‍ സുരക്ഷ ചര്‍ച്ച ചെയ്യുന്ന പൊലീസ് കൊക്കൂണ്‍ സമ്മേളനത്തിന്‍റെ ഭാഗമായാണ് ജെറ്റ് സ്യൂട്ടില്‍ മനുഷ്യൻ പറക്കുന്നതിന്‍റെ പ്രദര്‍ശനം സംഘടിപ്പിച്ചത്. ലോകത്ത് ആദ്യമായി ജെറ്റ് സ്യൂട്ടുകള്‍ നിര്‍മിക്കുകയും വിജയകരമായി മനുഷ്യനെ വായുവിലൂടെ പറത്തുകയും ചെയ്‌ത ഗ്രാവിറ്റി ഇൻഡസ്ട്രീസിന്‍റെ ട്രെയ്‌നറും പൈലറ്റുമായ പോള്‍ ജോണ്‍സാണ് (Gravity Industry Trainer Paul Johnson) ജെറ്റ് സ്യൂട്ട് ധരിച്ച്‌ പറന്നത് (Jet Suit Display).

കാതടപ്പിക്കുന്ന ശബ്‌ദത്തില്‍ ഗ്രാന്‍റ് ഹയാത്തിന്‍റെ ഹെലിപാഡ് ഗ്രൗണ്ടില്‍ നിന്നും പറന്നുയര്‍ന്ന പോള്‍ ജോണ്‍സ് കൊച്ചി കായലിന്‍റെ മുകളിലൂടെ ഗോശ്രീ പാലത്തില്‍ തൊട്ട് നാല് മിനിറ്റിനുള്ളില്‍ തിരിച്ചെത്തി. ഗ്രൗണ്ടില്‍ നിന്നും ഉയര്‍ന്ന് പൊങ്ങുന്നതും പറക്കുന്നതും ശ്വാസം അടക്കി പിടിച്ച്‌ നോക്കി നിന്ന കാഴ്‌ചക്കാര്‍ സുരക്ഷിതമായി ജോണ്‍ പോള്‍ ഗൗണ്ടില്‍ പറന്നിറങ്ങിയതോടെ കരഘോഷമുയര്‍ത്തി. പറക്കുന്നതിനിടെ തന്നെ ആശ്ചര്യത്തോടെ നോക്കി നില്‍ക്കുന്ന കാഴ്‌ചക്കാരെ അഭിവാദ്യം ചെയ്യാനും പോള്‍ ജോണ്‍സ് മറന്നില്ല (First Jet Suit Display In India).

ജെറ്റ് ഇന്ധനമാണ് ജെറ്റ് സ്യൂട്ടില്‍ ഉപയോഗിച്ചത്. എന്നാല്‍ ജെറ്റ് ഇന്ധനം മാത്രമല്ല മറ്റുള്ളവയിലും ഇത് പ്രവര്‍ത്തിപ്പിക്കാനാകും. 18 ലിറ്റര്‍ ഇന്ധനം ശേഖരിക്കാനുള്ള ശേഷിയാണ് ഈ സ്യൂട്ടിനുള്ളത്. നാലര മിനിറ്റ് സമയം വരെയാണ് ഇതിന് നിര്‍ത്താതെ പറക്കാന്‍ കഴിയുക.

2017 ല്‍ നിലവില്‍ വന്ന, റിച്ചാര്‍ഡ് ബ്രൗണിങ് സ്ഥാപിച്ച ഗ്രാവിറ്റി ഇൻഡസ്‌ട്രീസ് കമ്ബനിയാണ് ജെറ്റ്‌ സ്യൂട്ട് എന്ന ആശയം നടപ്പിലാക്കിയത്. ഗ്രാവിറ്റി ഇൻഡസ്‌ട്രീസിന്‍റെ സ്ഥാപകനും ചീഫ് ടെസ്റ്റ് പൈലറ്റുമായ റിച്ചാര്‍ഡ് ബ്രൗണിങ്ങിന്‍റെ ആശയമാണ് ലോകത്ത് ആദ്യത്തെ പേറ്റന്‍റ് ലഭിക്കുന്നതിലേക്ക് ജെറ്റ്‌ സ്യൂട്ടിനെ വളര്‍ത്തിയത്.

ലോകമെമ്ബാടുമുള്ള 44 രാജ്യങ്ങളിലായി 205 ലധികം വാണിജ്യ ഫ്ലൈറ്റ് ഇവന്‍റുകള്‍ ഈ സ്ഥാപനം പൂര്‍ത്തിയാക്കിയിട്ടുണ്ട്. ഇതോടൊപ്പം ജെറ്റ്‌ സ്യൂട്ട് ഫ്ലൈയിങ്ങില്‍ അഞ്ഞൂറോളം പേര്‍ക്ക് പരിശീലനവും നല്‍കിയിട്ടുണ്ട്. അവരില്‍ ഒരാള്‍ ബോളിവുഡ് സൂപ്പര്‍സ്റ്റാര്‍ അക്ഷയ് കുമാറാണ്. ഗ്രാവിറ്റി ജെറ്റ്‌ സ്യൂട്ടുകള്‍ വിവിധ വിനോദങ്ങള്‍ക്കും പ്രൊഫഷണല്‍ ആവശ്യങ്ങള്‍ക്കും ഉപയോഗിക്കുന്നു.

വീഡിയോ കാണാം

പ്രതിരോധം, സെര്‍ച്ച്‌ ആൻഡ് റെസ്ക്യൂ ഓപ്പറേഷൻസ്, നിയമ നിര്‍വഹണം എന്നീ മേഖലകളിലെല്ലാം ഇത് ഉപയോഗപ്പെടുത്തുന്നുണ്ട്. ഭാവിയില്‍ ദുരന്ത മുഖത്തും കുറ്റാന്വേഷണ രംഗത്തും ഇത്തരം സാങ്കേതിക വിദ്യകള്‍ ഉപയോഗിക്കുമെന്ന സന്ദേശം നല്‍കിയാണ് കേരള പൊലീസ് കൊക്കൂണ്‍ സമ്മേളനത്തിന്‍റെ ഭാഗമായി ജെറ്റ് സ്യൂട്ട് പ്രദര്‍ശിപ്പിച്ചത്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.