തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന; നഷ്ടമായത് 85,000 രൂപ..

തൃശൂരിലെ യുവതിക്ക് ഹോളണ്ടിൽ നിന്നും വിവാഹ ആലോചന; സൈബർ തട്ടിപ്പിൽ നഷ്ടമായത് 85,000 രൂപ നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പ് തൃശൂരിലെ ഒരു സ്ഥാപനത്തിൽ ജോലിചെയ്യുന്ന യുവതിക്ക് വാട്സ്ആപ്പിലൂടെ വിവാഹാലോചന നടത്തി 85,000 രൂപ തട്ടിയെടുത്തതായി പരാതി.

നെതർലാന്റ്സിലെ ആംസ്റ്റർഡാമിലെ ആശുപത്രിയിൽ ജോലിചെയ്യുന്ന ഡോക്ടർ എന്ന വ്യാജേനയാണ് തട്ടിപ്പു നടത്തിയത്. തൃശൂരിലെ യുവതിയുടെ വിവാഹാലോചനകൾക്കായി മാതാപിതാക്കൾ മാട്രിമോണിയൽ സൈറ്റുകളിൽ പരസ്യം നൽകിയിരുന്നു. വിവാഹാലോചനകൾ തകൃതിയായി നടന്നുവരവേ, നെതർലാന്റ്സിലെ ആംസ്റ്റർഡാമിൽ ഡോക്ടറായി ജോലിചെയ്യുന്ന യുവാവ് എന്ന പരിചയപ്പെടുത്തി, ഒരാൾ യുവതിയുടെ വാട്സ്ആപ്പിലേക്ക് സന്ദേശം അയച്ചിരുന്നു.

ഇയാൾക്ക് യുവതിയെ വിവാഹം കഴിക്കാൻ താൽപ്പര്യമാണെന്നും, വിവാഹശേഷം ആംസ്റ്റർഡാമിലേക്ക് പോകാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചു. തുടർന്ന് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവർ വാട്സ്ആപ്പിലൂടെ ചാറ്റിങ്ങ് നടത്തുകയും വിശേഷങ്ങൾ പങ്കുവെക്കുകയും ചെയ്തു. ഇതിനിടയിൽ ഒരു ദിവസം യുവാവിന്റെ അമ്മയാണെന്നു പരിചയപ്പെടുത്തി, ഒരു സ്ത്രീ വിളിക്കുകയും, അവരുടെ മകന് യുവതിയെ നല്ല ഇഷ്ടമായിയെന്നും, വിവാഹത്തിന് പൂർണ സമ്മതമാണെന്ന് അറിയിക്കുകയും ചെയ്തു.

യുവാവും യുവതിയും തമ്മിൽ ഇഷ്ടത്തിലാകുകയും, വാട്സ്ആപ്പ് വഴിയുള്ള ചാറ്റിങ്ങ് തുടരുകയും ചെയ്തു. ഇക്കഴിഞ്ഞ ഒക്ടോബർ 2 ന് യുവാവ് ആംസ്റ്റർഡാമിൽ നിന്നും ഇന്ത്യയിലേക്ക് വരുന്നുണ്ടെന്നും, അപ്പോൾ തൃശൂരിലെത്തി യുവതിയെ കാണാമെന്നും പറയുകയുണ്ടായി. ഇതു പ്രകാരം യുവതി വിവാഹം കഴിക്കാൻ പോകുന്നയാളെ കാത്തിരിക്കവേ, ഒക്ടോബർ 3ന് രാവിലെ 10.30 ന് ഡൽഹി കസ്റ്റംസ് ഓഫീസിൽ നിന്നുമാണെന്ന് പറഞ്ഞ് ഒരു ടെലിഫോൺ കോൾ വരികയുണ്ടായി.

ന്യൂഡൽഹി വിമാനത്താവളത്തിൽ വന്നിറങ്ങിയ യുവാവിന്റെ കൈവശം കുറേയധികം യൂറോ കറൻസി കണ്ടെടുത്തു എന്നും, അതിനാൽ അയാളെ തടഞ്ഞു വെച്ചിരിക്കയാണെന്നും, അതിന്റെ പിഴയായി 85,000 രൂപ അടക്കേണ്ടതുണ്ടെന്നും ആവശ്യപ്പെട്ടു.യുവാവിന് ഇന്ത്യയിൽ മറ്റാരുമില്ലാത്തതിനാലാണ് യുവതിയെ വിളിക്കുന്നതെന്നും, പിഴയടക്കുകയാണെങ്കിൽ യുവാവിനേയും പിടിച്ചെടുത്ത യൂറോയും വിട്ടു നൽകുമെന്നും, യൂറോ കറൻസി പിന്നീട് ഇന്ത്യയിലെ ഏതു ബാങ്കിൽ നിന്നും രൂപയാക്കി മാറ്റിയെടുക്കാമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചതിന്റെ അടിസ്ഥാനത്തിൽ, യുവതിയുടെ എക്കൌണ്ടിൽ നിന്നും 85,000 രൂപ അയാളുടെ എക്കൌണ്ടിലേക്ക് ഗൂഗിൾ പേ വഴി അയച്ചുകൊടുക്കുകയുണ്ടായി.

ഈ പണം കിട്ടിക്കഴിഞ്ഞ് ഏതാനും സമയം കഴിഞ്ഞപ്പോൾ വീണ്ടും വിളിക്കുകയും, യുവാവിന്റെ കൈവശമുള്ള യൂറോ കറൻസി ഏതെങ്കിലും ബാങ്കിൽ നിന്നും രൂപയായി മാറ്റിയെടുക്കാൻ 3 ലക്ഷം രൂപ കൂടി പ്രൊസസിങ്ങ് ഫീസ് ഇനത്തിൽ ഉടനെത്തന്നെ അടക്കണം എന്നു പറയുകയുണ്ടായി.

ആ സമയം 3 ലക്ഷം രൂപ തന്റെ എക്കൌണ്ടിൽ ഇല്ലാത്തതിനാൽ യുവതി ഇത് നൽകുകയുണ്ടായില്ല. ഇതേ ആവശ്യം പറഞ്ഞ് തുടരെത്തുടരെ യുവതിയെ വിളിച്ചപ്പോൾ സൈബർ തട്ടിപ്പാണെന്ന് സംശയം തോന്നി പോലീസിൽ പരാതി നൽകുകയായിരുന്നു.

യുവതിയെ വിളിച്ച യുവാവിന്റേയും, അമ്മയുടേയും ഫോൺ നമ്പറുകൾ പിന്നീട് നിശബ്ദമാകുകയാണുണ്ടായത്. യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ പോലീസ് കേസ് രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തിവരികയാണ്.

മലബാർ ദേവസ്വം ബോർഡ് താലൂക്ക് തല യോഗം നടത്തി

അഞ്ചുകുന്ന്: മലബാർ ദേവസ്വം ബോർഡ് തലശ്ശേരി ഡിവിഷൻ ഏരിയ കമ്മിറ്റി താലൂക്ക് തല യോഗം പനമരം അഞ്ചുകുന്ന് രവിമംഗലം ക്ഷേത്രത്തിൽ നടന്നു യോഗം മലബാർ ദേവസ്വം ബോർഡ് പ്രസിഡണ്ട് ഒ.കെ വാസു മാസ്റ്റർ ഉദ്ഘാടനം

പൾസ് എമർജൻസി കാവും മന്ദം യൂണിറ്റിന് പുതിയ നേതൃത്വം

കാവുംമന്ദം: ജീവകാരുണ്യ രംഗത്ത് കാവും മന്ദം പ്രദേശത്ത് മികച്ച സേവനം കാഴ്ചവെക്കുന്ന പൾസ് എമർജൻസി യൂണിറ്റിന്റെ വാർഷിക ജനറൽ ബോഡി യോഗം പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. ശിവാനന്ദൻ (പ്രസിഡന്റ്), പ്രകാശൻ (സെക്രട്ടറി), മുസ്തഫ വി

റോഡ് ഉദ്ഘാടനം ചെയ്തു

പനിക്കാകുനി പാണ്ടംകോട് റോഡ് പൂർണമായും ഗതാഗത യോഗ്യമാക്കി കൊണ്ട് രണ്ടാം വാർഡ് മെമ്പർ വാഴയിൽ റഷിദിന്റെ സാനിധ്യത്തിൽ റോഡ് ഗുണഭോക്താവും മുതിർന്ന പൗരനുമായ നടുക്കണ്ടി ഇബ്രായ്‌ക്ക പണി പൂർത്തീകരിച്ച ഭാഗത്തിന്റെ ഉദ്ഘാടനം നിർവ്വഹിച്ചു. വാർഡ്

യുപിഐ ആണെങ്കില്‍ പണം ലാഭിക്കാം; ഫാസ് ടാഗില്ലാത്ത വാഹനങ്ങളില്‍ നിന്ന് ടോള്‍ ഈടാക്കുന്നതില്‍ ഭേദഗതി

ന്യൂഡല്‍ഹി: ടോള്‍ പ്ലാസകളില്‍ ഫാസ് ടാഗില്ലാത്ത വാഹനങ്ങള്‍ക്ക് ഫീസ് ഈടാക്കുന്നതില്‍ നിയമഭേദഗതിയുമായി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. യുപിഐ വഴിയാണ് പണം അടക്കുന്നതെങ്കില്‍ ടോള്‍ നിരക്കിന്റെ 1.25 ശതമാനം അടച്ചാല്‍ മതിയാകുമെന്നാണ് ഭേദഗതി. പണം

റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം; ഇനി തുറക്കുക രാവിലെ 9 ന്

സംസ്ഥാനത്ത് റേഷൻ കടകളുടെ പ്രവർത്തന സമയത്തിൽ മാറ്റം വരുത്തി. റേഷൻ കടകളുടെ പ്രവൃത്തി സമയം ഒരുമണിക്കൂർ കുറച്ച് പൊതുവിതരണ വകുപ്പ് ഉത്തരവിറക്കി. റേഷൻ കടകൾ ഇനി മുതൽ രാവിലെ എട്ടിന് പകരം ഒൻപതിനാണ് തുറക്കുക.രാവിലെ

എംഡിഎംഎ യും,കഞ്ചാവുമായി യുവാക്കൾ പിടിയിൽ

ബാവലി: ജില്ലാ പോലീസ് മേധാവിയുടെ ലഹരി വിരുദ്ധ സേനാംഗങ്ങളും, പോ ലീസും ബാവലി പോലീസ് ചെക്ക് പോസ്റ്റിൽ വെച്ച് നടത്തിയ സംയുക്ത വാഹന പരിശോധനയിൽകാറിൽ സഞ്ചരിക്കുകയായിരുന്ന ആറംഗ സംഘത്തിൽ നിന്നും എംഡിഎംഎ യും, കഞ്ചാവും

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.