ചുണ്ടേൽ : ആർ.സി.എൽ.പി സ്കൂളിൽ എൽ.പി ക്ലാസുകളിലെ 5 മുതൽ 10 വയസ്സ് വരെയുള്ള പെൺകുട്ടികൾക്കായുള്ള ബുൾബുൾ യൂണിറ്റ് ഉദ്ഘാടനം നടത്തി. സ്കൂളിന്റെ പി.ടി.എ പ്രസിഡന്റ് റോബിൻസൺ ആന്റണി അധ്യക്ഷനായ ചടങ്ങിൽ ഷൈനി മൈക്കിൾ പരിപാടി ഉദ്ഘാടനം ചെയ്തു. എച്എം ചിത്ര,സ്കൂൾ മാനേജർ ഫാദർ ഫ്രെഡിൻ, മദർ പ്രസിഡന്റ് അപർണ മധു,ബെർട്ടിൽ എന്നിവർ സംസാരിച്ചു.

സ്പോട്ട് അഡ്മിഷൻ
നെന്മേനി ഗവ. വനിത ഐടിഐയിൽ ഫാഷൻ ഡിസൈൻ ആന്റ് ടെക്നോളജി ട്രേഡിൽ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. താൽപ്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ, ടിസി എന്നിവയും ഫീസും ഉൾപ്പെടെ ഓഗസ്റ്റ് 12നകം ഐടിഐയിൽ നേരിട്ട് അപേക്ഷ നൽകണം.