ഗ്ലോബൽ കെഎംസിസിയുടെ സ്നേഹാദരം നൽകി.

കണിയാമ്പറ്റ മില്ലുമുക്ക് ടൗൺ നജ്മുൽ ഹുദാ മദ്റസത്തു തഹ്ഫീദുൽ ഖുർആൻ ലിൽ ബനാത്തിൽ വെച്ച് നടന്ന ചടങ്ങിൽ റാഷിദ് ഖിറാഅത്ത് പാരായണം നടത്തി. ചടങ്ങിന് കണിയാമ്പറ്റ പഞ്ചായത്ത് ഗ്ലോബൽ കെഎംസിസി കോഡിനേറ്റർ
റഹീം പന്നിയന്‍ സ്വാഗതം പറഞ്ഞു. ഗഫൂർ പാറമ്മൽ അധ്യക്ഷൻ വഹിച്ച ചടങ്ങിൽ പഞ്ചായത്ത് മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി നെല്ലോളി കുഞ്ഞമ്മത്ത് സാഹിബ് ഉദ്ഘാടനം ചെയ്തു.
മദ്രസ പ്രധാന അധ്യാപകൻ ഹുസൈൻ മൗലവി ആമുഖ പ്രസംഗം നടത്തി.
ഗ്ലോബൽ കെഎംസിസി വയനാട് ജില്ല വൈസ് പ്രസിഡൻറ് അസീസ് തച്ചറമ്പൻ ,ഗ്ലോബൽ കെഎംസിസി കൽപ്പറ്റ മണ്ഡലം ട്രഷറർ ബാബു കളത്തൊടി എന്നിവർ ചേർന്ന് ഹാഫിളത്ത് ഹമ്ദ ഫജറിന് മൊമെന്റോ കൈമാറി,
ഹംസ എംപി , റസാക്ക് കല്ലങ്കോടൻ എന്നിവർ ചേർന്ന് ക്യാഷ് പ്രൈസ് കൈമാറി,
കണിയാമ്പറ്റ പഞ്ചായത്ത് യൂത്ത് ലീഗ് ട്രഷറർ നുഹയിസ് അണിയേരി ,മദ്രസ മാനേജ്മെന്റ് പ്രതിനിധികളായ
സിഅബ്ദുല്ല,ഇബ്രാഹിംവാഴയിൽ ,അഷ്റഫ് മണക്കടവൻ , ടൗൺ മുസ്ലിം ലീഗ് പ്രസിഡന്റ് നാസർ പുതിയണ്ടി ,ട്രഷറർ ഇബ്രാഹിം തെങ്ങിൽ , പതിനേഴാം വാർഡ് മുസ്ലിം ലീഗ് പ്രസിഡണ്ട് സുലൈമാൻ കൈലാടിക്കൽ , പഞ്ചായത്ത് എം എസ് എഫ് പ്രസിഡന്റ് അൻവർ തുടങ്ങിയവർ സംസാരിച്ചു ,ഗ്ലോബൽ കെഎംസിസി എക്സിക്യൂട്ടീവ് മെമ്പർമാരായ മുനീർ പി സി , ഷബീർ അലി, മുഹമ്മദ് കുടിക്കൽ ,കുട്ടിയാലി പള്ളിക്കണ്ടി,ഫസൽ തച്ചറമ്പൻ ,ഹസൻ പച്ചിലക്കാട്, അലവി തച്ചറമ്പൻ പങ്കെടുത്തു.ഗ്ലോബൽ കെഎംസിസി വളണ്ടിയർ ജംഷീദ് കിഴക്കയിൽ നന്ദി പറഞ്ഞു.
ചടങ്ങിൽ മുസ്ലിം ലീഗ്,ഗ്ലോബൽ കെഎംസിസി മറ്റ് പോഷക സംഘടന നേതാക്കന്മാരും , പ്രവർത്തകന്മാരും പങ്കെടുത്തു.

ജനപ്രതിനിധികൾക്ക് ശ്രേയസിന്റെ സ്നേഹാദരം

മലങ്കര യൂണിറ്റിൽ സംഘടിപ്പിച്ച ക്രിസ്തുമസ് പുതുവത്സര ആഘോഷവും ജനപ്രതിനിധികൾക്കുള്ള സ്വീകരണവും യൂണിറ്റ് ഡയറക്ടർ വന്ദ്യ മോൺസിഞ്ഞോർ ഡോ.ജേക്കബ് ഓലിക്കൽ ഉത്ഘാടനം ചെയ്തു.ശ്രേയസ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ.ഡേവിഡ് ആലിങ്കൽ മുഖ്യപ്രഭാഷണം നടത്തി.യൂണിറ്റ് പ്രസിഡന്റ്‌ കെ. എം.പത്രോസ്

ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം

മീനങ്ങാടി ഐ.എച്ച്.ആര്‍.ഡി കോളേജില്‍ വിവിധ ഹ്രസ്വകാല കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഡിഗ്രി യോഗ്യതയുള്ളവര്‍ക്ക് പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (പി.ജി.ഡി.സി.എ), പ്ലസ് ടു യോഗ്യതയുള്ളവര്‍ക്ക് ഡിപ്ലോമ ഇന്‍ കമ്പ്യൂട്ടര്‍ ആപ്ലിക്കേഷന്‍സ് (ഡി.സി.എ),

ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ നിയമനം

മേപ്പാടി ഗവ പോളിടെക്നിക് കോളേജില്‍ ദിവസ വേതനാടിസ്ഥാനത്തില്‍ ട്രേഡ്‌സ്മാന്‍ മെക്കാനിക്കല്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നു. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യതാ സര്‍ട്ടിഫിക്കറ്റിന്റെ അസല്‍, പകര്‍പ്പ് സഹിതം ജനുവരി ആറിന് രാവിലെ 11 ന് കോളേജില്‍ നടക്കുന്ന മത്സര

വാക്‌സിനേറ്റര്‍ നിയമനം

ജില്ലയില്‍ കുളമ്പ് രോഗപ്രതിരോധ കുത്തിവെയ്പ്പിന്റെ ഭാഗമായി മാനന്തവാടി, പനമരം, നെന്മേനി, നൂല്‍പ്പുഴ, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രദേശങ്ങളില്‍ താത്ക്കാലിക വാക്‌സിനേറ്റര്‍ നിയമനം നടത്തുന്നു. വി.എച്ച്.എസ്.സി (മൃഗസംരക്ഷണം) പൂര്‍ത്തിയാക്കിയവര്‍, റിട്ടയേര്‍ഡ് ലൈവ്‌സ്റ്റോക്ക് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് അപേക്ഷിക്കാം. ഉദ്യോഗാര്‍ത്ഥികള്‍ യോഗ്യത

ക്വട്ടേഷന്‍ ക്ഷണിച്ചു.

ജില്ലാ ഭരണകൂടം, ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍, ജില്ലാ വനിതാ ശിശു വികസന വകുപ്പ് സംയുക്തമായി നടപ്പാക്കുന്ന ബേഠി ബച്ചാവോ-ബേഠി പഠാവോ ഫുട്‌ബോള്‍ പരിശീലന പദ്ധിയില്‍ ഉള്‍പ്പെട്ടിട്ടുള്ള പെണ്‍കുട്ടികള്‍ക്ക് മീഡിയം ആന്‍ഡ് ഹൈ ക്വാളിറ്റി സാമ്പിള്‍

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.