മത്സരം കടുക്കും: ഇലക്‌ട്രിക്ക് കാറിന് രണ്ടര ലക്ഷം കുറച്ച് പ്രമുഖ കമ്ബനി

ഇന്ത്യന്‍ ഇലക്‌ട്രിക്ക് കാര്‍ മാര്‍ക്കറ്റില്‍ വലിയ തരംഗം സൃഷ്ടിച്ച മോഡലുകള്‍ പുറത്തിറക്കിയ കമ്ബനിയാണ് എം.ജി മോട്ടേഴ്‌സ്. കമ്ബനി ഇപ്പോള്‍ തങ്ങളുടെ പ്രധാനപ്പെട്ട മോഡലുകളിലൊന്നായ zs ഇവിയുടെ വില വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുകയാണ്. ഉത്സവ സീവണിന് മുന്നോടിയായി പരമാവധി കച്ചവടം ഉറപ്പിക്കാനാണ് എം.ജി മോട്ടോര്‍ zsന് രണ്ടര ലക്ഷത്തോളം വിലകുറച്ചിരിക്കുന്നത്. എക്‌സൈറ്റ്, എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ എന്നിങ്ങനെ നാല് വേരിയന്റുകളിലാണ് ഈ വാഹനം മാര്‍ക്കറ്റില്‍ ലഭ്യമാകുന്നത്.

ZS ഇവിയുടെ എക്‌സൈറ്റ് പതിപ്പിന്റെ വില 50,000 രൂപയോളം വെട്ടിക്കുറച്ചപ്പോള്‍ ഇലക്‌ട്രിക് എസ്‌യുവിയുടെ എക്‌സ്‌ക്ലൂസീവ്, എക്‌സ്‌ക്ലൂസീവ് പ്രോ വേരിയന്റുകള്‍ക്ക് യഥാക്രമം 2.30 ലക്ഷം രൂപയും. 2.00 ലക്ഷം രൂപയുമാണ് ചൈനീസ് വാഹന നിര്‍മാതാക്കളായ എംജി മോട്ടോര്‍സ് കുറച്ചിരിക്കുന്നത്. ഡിസി ഫാസ്റ്റ് ചാര്‍ജിംഗിനെ പിന്തുണയ്ക്കുന്ന 50.3 kWh ലിഥിയംഅയണ്‍ ബാറ്ററി പായ്ക്കാണ് വാഹനത്തിനുള്ളത്. 174 bhp കരുത്തില്‍ 280nm ടോര്‍ക്ക് ഉത്പാദിപ്പിക്കാന്‍ കഴിയുന്ന മോട്ടോറുള്ള വാഹനത്തിന് ഒറ്റത്തവണ ചാര്‍ജില്‍ 419 കിലോമീറ്റര്‍ സഞ്ചരിക്കാന്‍ സാധിക്കും എന്നാണാ് കമ്ബനി അവകാശപ്പെടുന്നത്.

‘ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടു; ഹോർമൂസ് ഉപരോധം അംഗീകരിക്കാനാകില്ല’; മുന്നറിയിപ്പുമായി ഇറാൻ

ഹോർമൂസ് കടലിടുക്കിൽ അമേരിക്കൻ നാവികസേന തുടരുന്ന ഉപരോധത്തെ രൂക്ഷമായി വിമർശിച്ച് ഇറാൻ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാൻ. ഇറാൻ്റെ ക്ഷമ ഇതുവരെ ലോകം കണ്ടെന്നും ഹോർമൂസിൽ ഉപരോധം തുടരുന്നത് അംഗീകരിക്കാനാകില്ലെന്നും മസൂദ് പെസഷ്കിയാൻ പറഞ്ഞു. ഇറാനെതിരെ

അന്തര്‍ സംസ്ഥാന കുപ്രസിദ്ധ മോഷ്ടാവും കൂട്ടാളിയും വയനാട് പോലീസിന്റെ വലയില്‍

സംസ്ഥാനത്തിനകത്തും പുറത്തുമായി നിരവധി മോഷണകേസുകളിലുള്‍പ്പെട്ട കുപ്രസിദ്ധ മോഷ്ടാവിനെയും സഹായിയെയും വിദഗ്ധമായി വലയിലാക്കി വയനാട് പോലീസ്. 150-ലധികം മോഷണ കേസുകളിലെ പ്രതിയായ കണ്ണുര്‍, ആലക്കോട്, കൊല്ലപറമ്പില്‍ വീട്ടില്‍, കെ.യു. മുഹമ്മദ്(46), 50-ഓളം കേസുകളിൽ പ്രതിയായ പുല്‍പ്പള്ളി,

എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകുമെന്ന് എം എ ബേബി; ‘ഭരണ വിരുദ്ധ വികാരമില്ല’

എക്സിറ്റ് പോൾ യഥാർഥ ഫലത്തിൻ്റെ അടുത്തത്തിയിട്ടും ഉണ്ട്, എത്താതിരുന്നിട്ടും ഉണ്ടെന്ന് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി. എക്സിറ്റ് പോളിൽ നിന്നും വ്യത്യസ്തമായ ഫലം ഉണ്ടാകും. സംസ്ഥാനത്ത് ഭരണ വിരുദ്ധ വികാരമില്ല. മുഖ്യമന്ത്രിക്കെതിരെ

ബ്രേക്കിട്ട് സ്വര്‍ണം, വീണ്ടും താഴേക്ക്

ഒറ്റദിവസത്തെ വമ്പന്‍ കുതിപ്പിനു പിന്നാലെ സ്വര്‍ണവില വീണ്ടും താഴേക്ക്. വ്യാഴാഴ്ച മൂന്നുതവണയായി പവന് 1680 രൂപ വര്‍ധിച്ചിടത്തുനിന്ന് ഇന്നുരാവിലെ 280 രൂപയാണ് ഇടിഞ്ഞത്. 22 കാരറ്റ് (916) സ്വര്‍ണം ഗ്രാമിന് 35 രൂപ കുറഞ്ഞ്

തെരഞ്ഞെടുപ്പിന് പിന്നാലെ എല്‍പിജി വില കുത്തനെ കൂട്ടി; വാണിജ്യ സിലിണ്ടറിന് കൂടിയത് 993 രൂപ

തിരുവനന്തപുരം: കേരളമുള്‍പ്പെടെയുളള സംസ്ഥാനങ്ങളില്‍ നിയമസഭാ തെരഞ്ഞെടുപ്പ് അവസാനിച്ചതിന് പിന്നാലെ എല്‍പിജി സിലിണ്ടര്‍ വില കുത്തനെ കൂട്ടി എണ്ണവിതരണ കമ്പനികള്‍. വാണിജ്യ സിലിണ്ടറിന്റെ വില 993 രൂപയാണ് കൂട്ടിയത്. ഒറ്റയടിക്ക് ഇത്രയധികം വില കൂട്ടുന്നത് അപൂര്‍വ്വങ്ങളില്‍

ഈ സീസണോടെ അഞ്ച് പേരുടെ ക്യാപ്റ്റൻസി തെറിക്കും!; കോളടിക്കുക സഞ്ജുവിനടക്കം ചിലർക്ക്

ഐ പി എൽ 2026 സീസൺ പകുതിയോളം പിന്നിട്ടിരിക്കുകയാണ്. ചില ടീമുകൾ അപ്രതീക്ഷിത മുന്നേറ്റമുണ്ടാക്കിയപ്പോൾ പ്രതീക്ഷിച്ച പ്രകടനമല്ല പുറത്തെടുക്കുന്നത്. വലിയ താരനിരയുള്ള പല ടീമുകൾക്കും അതിന്റെ നിലവാരം കാട്ടാൻ സാധിക്കുന്നില്ലെന്നതാണ് നിരാശപ്പെടുത്തുന്ന കാര്യം. അതുകൊണ്ടുതന്നെ

Latest News

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.