കൽപ്പറ്റ: ട്രെയിൻ തട്ടി യുവാവ് മരിച്ചു. ഇന്നലെ രാത്രി കോഴിക്കോട് വെച്ചായിരുന്നു സംഭവം. പനമരം എടത്തുംകുന്ന് മേലെ പുതിയടുത്ത് ഗോപിദാസന്റെയും ഗിരിജയുടെയും മകൻ കെ.ജി അമർദാസ് (26) ആണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുകയായിരുന്നു അമർദാസ്. സഹോദരൻ: അരുൺദാസ്.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.