ചെന്നലോട്: നിരവധി ഗോത്ര കുടുംബാംഗങ്ങൾക്ക് സാന്ത്വനമായി കുടുംബശ്രീ ജില്ലാ മിഷൻ വയനാടും ആയുഷ് ഹോമിയോ ചികിത്സ വകുപ്പും സംയുക്തമായി ചെന്നലോട് വാർഡിൽ സൗജന്യ ഹോമിയോ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ശാന്തിനഗർ അംഗൻവാടിയിൽ വെച്ച് നടന്ന പരിപാടി തരിയോട് ഗ്രാമപഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷൻ ഷമീം പാറക്കണ്ടി ഉദ്ഘാടനം ചെയ്തു. സി ഡി എസ് വൈസ് ചെയർപേഴ്സൺ ജെസ്സി തോമസ് അധ്യക്ഷത വഹിച്ചു. ക്യാമ്പിന്റെ ഭാഗമായി ജീവിതശൈലി രോഗനിർണയം, ആരോഗ്യ പരിശോധന, മരുന്നു വിതരണം എന്നിവ നടന്നു.
മെഡിക്കൽ ഓഫീസർ ഡോ. റോബി, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പി ചാർലി, സി ദിലീപ്കുമാർ, കെ ലിസി, ഉഷ വെള്ളൻ, നിഷ മഠത്തുവയൽ, ഊരുമൂപ്പൻ ചന്ദ്രൻ ശാന്തിനഗർ, വി ജെ ലിസ്സി തുടങ്ങിയവർ സംസാരിച്ചു. സിഡിഎസ് എക്സിക്യൂട്ടീവ് അംഗം സാഹിറ അഷ്റഫ് സ്വാഗതവും ജെൻഡർ റിസോഴ്സ് പേഴ്സൺ ഉണ്ണിമായ ശിവദാസൻ നന്ദിയും പറഞ്ഞു.