ലൂയിസ് മൗണ്ട് ആശുപത്രി ലോക മാനസികാരോഗ്യ ദിനം ആചരിച്ചു

കൽപറ്റ : ചെന്നലോട് ലൂയിസ് മൗണ്ട് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ ലോക മാനസികാരോഗ്യ ദിനം ആചരിച്ചു. “മാനസികാരോഗ്യം സാർവത്രിക മനുഷ്യാവകാശം” എന്ന ആപ്ത വാക്യത്തെ മുൻനിർത്തി നടത്തിയ ബോധവൽകരണ പരിപാടികൾ വയനാട് ജില്ലാ കലക്ടർ ഡോ: രേണു രാജ് ഐ എ എസ് ഉദ്ഘാടനം ചെയ്തു. തരിയോട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഷിബു വി. ജി. അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സൈകാട്രിസ്റ്റ് ഡോ: ധന്യ പി എം മുഖ്യ പ്രഭാഷണം നടത്തി. ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ അഡ്മിനിസ്ടേറ്റർ സിസ്റ്റർ റോസ് മാത്യു, തരിയോട് ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷിജ ആന്റണി, തരിയോട് ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ ഷമീം പാറക്കണ്ടി, ചെന്നലോട് സെന്റ്. സെബാസ്റ്റ്യൻ ചർച്ച് വികാരി ഫാദർ ജോബി മുക്കാട്ടുകവുംകൽ, വിൻസൻഷൻ സിസ്റ്റർസ് ജനറൽ കൗൺസിലർ സിസ്റ്റർ വിൻസെൻഷ്യ, ലൂയിസ് മൗണ്ട് കോൺവെന്റ് മദർ സുപ്പീരിയർ സിസ്റ്റർ റോസ് മരിയ, സീനിയർ സൈക്യാട്രിസ്‌റ്റ് ഡോ. മെഹബൂബ് റസാഖ്, എ കെ ജി നഴ്സിങ് കോളേജ് കണ്ണൂർ അസ്സോസിയേറ്റ് പ്രൊഫസർ സുദർശൻ ടീ കെ, ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ സോഷ്യൽ വർക്കർ ജിനേഷ് ജോസഫ് വർഗീസ്, ലൂയിസ് മൗണ്ട് ഹോസ്പിറ്റൽ ക്ലിനിക്കൽ സൈക്കോളജിസ്റ്റ് ഡോ. ലിൻജോ സി ജെ എന്നിവർ സംസാരിച്ചു. ലൂയിസ് മൗണ്ട് ഹോസ്പിറ്റലിലെ അന്തേവാസികളും വിദ്യാർത്ഥികളും ചേർന്ന് തയ്യാറാക്കിയ കയ്യെഴുത്ത് മാസിക വയനാട് ജില്ല കളക്ടർ ഡോ: രേണു രാജ് ഐ എ എസ് പ്രകാശനം നടത്തി. മാനസികാരോഗ്യ ദിനത്തിന്റെ ഭാഗമായി സൈക്കോളജി, എം എസ് ഡബ്ല്യൂ, നഴ്‌സിങ് വിദ്യാർത്ഥികൾ നടത്തിയ പരിപാടികൾ ഏറെ ശ്രദ്ധിക്കപ്പെട്ടു

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.