ഉറപ്പാക്കാം മാനസികാരോഗ്യം സുമന പദ്ധതി ഉദ്ഘാടനം ചെയ്തു

ജില്ലാ പഞ്ചായത്തിന്റെയും കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയുടെയും സംയുക്താഭിമുഖ്യത്തില്‍ സുമന വനിതാ മാനസികാരോഗ്യ പദ്ധതി ജില്ലയില്‍ തുടങ്ങി. ജില്ലാതല ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സംഷാദ് മരക്കാര്‍ നിര്‍വ്വഹിച്ചു. ജില്ലാ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം. മുഹമ്മദ് ബഷീര്‍ അധ്യക്ഷത വഹിച്ചു. ഭാരതീയ ചികിത്സാ വകുപ്പ് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ പ്രീത മുഖ്യ പ്രഭാഷണം നടത്തി. മാനസികാരോഗ്യ പദ്ധതി മെഡിക്കല്‍ ഓഫീസര്‍ ഡോ.പ്രിന്‍സി മത്തായി പദ്ധതി വിശദീകരിച്ചു. വനിതാ ശിശു വികസന വകുപ്പിന്റെ സഹകരണത്തോടെ അങ്കണവാടി ജീവനക്കാര്‍ക്കുള്ള മെഡിക്കല്‍ ക്യാമ്പും നടന്നു.

ജില്ലാ പഞ്ചായത്തിന്റെ 2023 -2024 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 10 ലക്ഷം രൂപയാണ് സുമന മാനസികാരോഗ്യ പദ്ധതിക്കായി നീക്കിവെച്ചത്. കൗമാരക്കാരായ പെണ്‍കുട്ടികള്‍ക്കും വീട്ടമ്മമാര്‍ക്കും മാനസികാരോഗ്യം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെ ആവശ്യമായ വൈദ്യസഹായവും കൗണ്‍സിലിങ്ങും നല്‍കുക എന്നതാണ് പദ്ധതിയിലൂടെ ലക്ഷ്യം. സ്ത്രീകളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുകയും ജീവിത നിലവാരം ഉയര്‍ത്തുകയും ചെയ്യും.16 വയസ്സ് മുതല്‍ 65 വയസ്സ് വരെയുള്ള സ്ത്രീകള്‍ക്കാണ് പദ്ധതി വഴി ചികിത്സ ലഭ്യമാക്കുന്നത്. കൗണ്‍സിലിംഗ്, സൈക്കോ തെറാപ്പി, ആയുര്‍വേദ ചികിത്സകള്‍ എന്നിവ നല്‍കും. കല്‍പ്പറ്റ ജില്ലാ ആയുര്‍വേദ ആശുപത്രിയില്‍ തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 9 മുതല്‍ 2 വരെ ചികിത്സ ലഭ്യമാണ്. ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഉഷാ തമ്പി, മെമ്പര്‍ ബീന ജോസ്, ജില്ലാ പ്ലാനിംഗ് ഓഫീസര്‍ ആര്‍ മണിലാല്‍, ജില്ലാ പഞ്ചായത്ത് സെക്രട്ടറി കെ.ജി പ്രദീപന്‍, ജില്ലാ ആയുര്‍വേദ ആശുപത്രി ചീഫ് മെഡിക്കല്‍ ഓഫീസര്‍ ഡോ. എ.വി സാജന്‍, കുടുംബശ്രീ മിഷന്‍ ഡി.പി. ഒ ആശാ പോള്‍ തുടങ്ങിയവര്‍ സംസാരിച്ചു.

വൈത്തിരി പ്രീമെട്രിക് ഹോസ്റ്റല്‍: അപേക്ഷ ക്ഷണിച്ചു.

കല്‍പറ്റ ബ്ലോക്ക് പട്ടികജാതി വികസന ഓഫീസിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വൈത്തിരി പ്രീമെട്രിക് ഹോസ്റ്റലില്‍ 2026-27 അധ്യയന വര്‍ഷത്തേക്കുള്ള ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. നിലവില്‍ അഞ്ച് മുതല്‍ 10 വരെ ക്ലാസുകളില്‍ പഠിക്കുന്ന പട്ടികജാതി വിഭാഗത്തില്‍പ്പെട്ട

ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ കൺവെൻഷൻ നാളെ മുതൽ

മലബാറിലെ ആറു ജില്ലകളിൽ നിന്നും നീലഗിരി ജില്ലയിൽ നിന്നും പാസ്റ്റർമാരെയും വിശ്വാസികളെയും പങ്കെടുപ്പിച്ചുകൊണ്ട് നടത്തിവരുന്ന ശാരോൻ ഫെലോഷിപ്പ് ചർച്ച് മലബാർ റീജിയൺ വാർഷിക കൺവെൻഷൻ ഏപ്രിൽ 23 വൈകിട്ട് ആറു മുതൽ തുർക്കി റോഡിലുള്ള

എക്സൈസ് റെയിഡിൽ വിൽപ്പനക്കായി സൂക്ഷിച്ചുവച്ച 30 കുപ്പി വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ

കൽപ്പറ്റ എക്സൈസ് റെയിഞ്ച് ഇൻസ്പെക്ടർ G.ജിഷ്‌ണുവും സംഘവും വെങ്ങപള്ളി മലഞ്ചെരിപ്പ്കുന്ന് ഭാഗത്ത് നടത്തിയ റെയിഡിൽ വിൽപ്പനക്കായി 30 കുപ്പികളിലായി സൂക്ഷിച്ചുവച്ച 15 ലിറ്റർ വിദേശമദ്യവുമായി ഒരാൾ അറസ്റ്റിൽ. വെങ്ങപ്പള്ളി മലഞ്ചെരിപ്പ്കുന്ന് സ്വദേശി ചൂണ്ടപുഴൂർ വീട്ടിൽ

കേരളത്തിലേക്കടക്കം കൂടുതൽ വിമാന സർവീസുകൾ; ആഗോളതലത്തിൽ പ്രവർത്തനം വ്യാപിപ്പിക്കാനൊരുങ്ങി യുഎഇ എയർലൈനുകൾ

അബുദാബി: പശ്ചിമേഷ്യയിലെ സംഘർഷാവസ്ഥക്ക് അയവ് വന്നതോടെ സർവീസുകൾ പൂർണതോതിൽ പുനഃസ്ഥാപിക്കാൻ ഒരുങ്ങി യുഎഇയിലെ പ്രമുഖ വിമാനക്കമ്പനികൾ. എമിറേറ്റ്സ്, ഇത്തിഹാദ്, ഫ്ലൈ ദുബായ്, എയർ അറേബ്യ ഉൾപ്പെടെയുള്ളവ സർവീസുകള്‍ വർധിപ്പിച്ചിട്ടുണ്ട്. ഈ മാസം ആദ്യം 250

“ഹെവൻസ് ഡാർലിങ്ങ്” വെക്കേഷൻ ബൈബിൾ സ്കൂളിന് ഗംഭിര തുടക്കം

വയനാട് ജില്ലയിലെ കുട്ടികളുടെ ഏറ്റവും വലിയ അവധിക്കാല സംഗമമായ TAG & ബെതൽ ഇന്ത്യ ലൈഫ് ചർച്ച് ഒരുക്കുന്ന ഹെവൻസ് ഡാർലിങ്ങ് വെക്കേഷൻ ബൈബിൾ സ്കൂൾ സെൻ്റ് തോമസ് ഇവാഞ്ചലിക്കൽ എൽ പി സ്കൂൾ

വെടിക്കെട്ട് അപകടം: ഒൻപത് മൃതദേഹങ്ങൾ ലഭിച്ചു, മൂന്നു പേരെ തിരിച്ചറിഞ്ഞു.

മുണ്ടത്തിക്കോട് വെടിക്കെട്ടപകടത്തിൽ മരണപ്പെട്ട ഏഴു പേരുടെ പൂർണ മൃതദേഹങ്ങൾ ലഭിച്ചതായി ജില്ലാ കളക്ടർ ശിഖ സുരേന്ദ്രൻ അറിയിച്ചു. അതിൽ മൂന്നു പേരെ തിരിച്ചറിഞ്ഞിട്ടുണ്ട്. പഴയന്നൂർ, വെണ്ണൂർ, പാറക്കുണ്ടിൽ വീട്ടിൽ സുദർശനൻ (54), പാലക്കാട് കല്ലൂർ,

WAYANAD EDITOR'S PICK

TOP NEWS

RECOMMENDED

കമന്റിൽ വരുന്ന അഭിപ്രായങ്ങൾ വയനാട് ലൈവ് ന്യൂസിന്റെ അഭിപ്രായങ്ങൾ അല്ല.