മാനന്തവാടി: താഴെയങ്ങാടി നുസ്റത്തുൽ ഇസ്ല്ലാം സംഘത്തിന്റെ ആഭിമുഖ്യത്തിൽ നബിദിനാഘോഷത്തിന്റെ ഭാഗമായി പള്ളിയിൽ ജോലി ചെയ്ത പണ്ഡിതൻമാരുടെ സംഗമം നടത്തി. പാലേരി മമ്മൂട്ടി ഉസ്താദ് സംഗമം ഉദ്ഘാടനം ചെയ്തു. മഹല്ല് പ്രസിഡന്റ് പി.കെ ഹംസ അദ്ധ്യക്ഷത വഹിച്ചു. ആലിവളപ്പൻ, ഖാലിദ് പുളിക്കൽ, ഖാലിദ്.പി, നാസ് നാസർ, അബ്ദുളള തച്ചോളി എന്നിവർ സംസാരിച്ചു.

കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി
കൊടുംകുറ്റവാളി ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിന് പിന്നാലെ കണ്ണൂർ സെൻട്രൽ ജയിലിൽ നിന്ന് മൊബൈൽ ഫോൺ പിടികൂടി. ഒന്നാം ബ്ലോക്കിന്റെ പരിസരത്ത് നിന്നാണ് ഫോൺ കണ്ടെത്തിയത്. പതിവ് പരിശോധനയിലാണ് കല്ലിനടിയിൽ ഒളിപ്പിച്ച നിലയിൽ മൊബൈൽ ഫോൺ കണ്ടെത്തിയത്.