നവകേരളം കര്‍മപദ്ധതിയില്‍ ഹരിതകേരളം മിഷന്റെ സുരക്ഷിതമാക്കാം പശ്ചിമഘട്ടം ക്യാമ്പെയിനിന്റെ ഭാഗമായി മുട്ടില്‍ പഞ്ചായത്തില്‍ മാപ്പത്തോണ്‍ തുടങ്ങി. ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീദേവി ബാബു ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് അഷറഫ് ചിറക്കല്‍ അധ്യക്ഷത വഹിച്ചു. നവകേരള കര്‍മ്മപദ്ധതി ജില്ലാ കോഡിനേറ്റര്‍ ഇ.സുരേഷ് ബാബു പദ്ധതി വിശദീകരിച്ചു. മാപ്പിംഗിലൂടെ തദ്ദേശ സ്വയംഭരണ സ്ഥാപനത്തിലെ മുഴുവന്‍ നീര്‍ച്ചാലുകളും അടയാളപ്പെടുത്തും. സ്ഥിരം സമിതി അധ്യക്ഷന്‍മാരായ ബിന്ദു മോഹനന്‍, നിഷ സുധാകരന്‍, വാര്‍ഡ് മെമ്പര്‍മാരായ മേരി സിറിയക്ക്, കെ.ഷൈലജ, കെ.എസ് സ്‌കറിയ, എന്‍.ആര്‍. ഇ ജി.എ അക്രിഡിറ്റഡ് എഞ്ചിനീയര്‍ എസ്.അഖില്‍, നവകേരളം കര്‍മ്മപദ്ധതി ആര്‍.പി മഞ്ജു തുടങ്ങിയവര്‍ സംസാരിച്ചു.

പുനർലേലം
ജലവിഭവ വകുപ്പിന് കീഴിലുള്ള ബാണാസുര സാഗർ ഇറിഗേഷൻ പ്രൊജക്ടിലെ വെണ്ണിയോട് വിതരണ കനാലിൽ സർക്കാർ ഏറ്റെടുത്ത ഭൂമിയിലെ മരങ്ങൾ പുനർലേലം ചെയ്യുന്നു. 27ന് വൈകുന്നേരം 5 വരെ ക്വട്ടേഷനുകൾ സമർപ്പിക്കാം. ഫോൺ: 7559800992, 04936







