പനമരം ഗ്രാമ പഞ്ചായത്തില്‍ നവീകരിച്ച ക്ലോക്ക് റൂമിന്റെയും പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെയും ഉദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് പി.എം ആസ്യ നിര്‍വ്വഹിച്ചു. വൈസ് പ്രസിഡന്റ് തോമസ് പാറക്കാലയില്‍ അധ്യക്ഷത വഹിച്ചു.
ശുചിത്വ മിഷന്റ 20 ലക്ഷം രൂപ ചെലവഴിച്ചാണ് നിലവിലെ ക്ലോക്ക് റൂം നവീകരിച്ചത്. വനിതകള്‍ക്ക് പുതിയ ശൗചാലയം, ഫീഡിംഗ് റൂം സൗകര്യങ്ങള്‍, ഡോര്‍മെറ്ററി, 2 കഫ്ത്തീരിയ അടക്കമുള്ള നൂതന സംവിധാനങ്ങള്‍ ഉള്‍പ്പെടുത്തി ടൈക്ക് എ ബ്രേക്ക് മാതൃകയിലാണ് നിര്‍മ്മാണം പൂര്‍ത്തിയാക്കിയത്. പഞ്ചായത്ത് കമ്യൂണിറ്റി ഹാളിന്റെ നവീകരണവും പൂര്‍ത്തിയായി. ടുവീലര്‍ പേ പാര്‍ക്കിംഗ് സംവിധാനവും ഏര്‍പ്പെടുത്തി. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.ടി സുബൈര്‍, ഷീമ മാനുവല്‍, വാര്‍ഡ് മെമ്പര്‍മാരായ അനീറ്റ ഫിലിക്സ്, കെ. ശാന്ത, ലക്ഷ്മി ആലക്കമുറ്റം, പി.സി അജിത്, സി.ഡി.എസ് ചെയര്‍പേഴ്സണ്‍ രജനി ജെനീഷ്, വൈസ് ചെയര്‍പേഴ്സണ്‍ ജാനകി ബാബു, ഹരിത കര്‍മ്മസേന പ്രതിനിധി ലീന തുടങ്ങിയവര്‍ സംസാരിച്ചു.

വ്യാജ ട്രേഡിങ്: ലാഭം നൽകാമെന്ന് വാഗ്ദാനം നൽകി ലക്ഷങ്ങൾ തട്ടിയ കേസിൽ നിയമ വിദ്യാർത്ഥി പിടിയിൽ
കൽപ്പറ്റ: ട്രേഡിങ് നടത്തി ലാഭം നൽകാമെന്ന് വിശ്വസിപ്പിച്ച് 33 ലക്ഷം തട്ടിയെടുത്ത കേസിൽ ഒരാൾ കൂടി പിടിയിൽ. ബാംഗ്ലൂരിലെ സ്വകാര്യ ലോ കോളേജിൽ നിയമ വിദ്യാർത്ഥിയായ മലപ്പുറം, താനൂർ സ്വദേശിയായ താഹിർ(32 )നെയാണ് വയനാട്







