ഒക്ടോബര്‍ മാസം എന്‍.പി.എന്‍.എസ് വിഭാഗത്തിന് കാര്‍ഡ് ഒന്നിന് 5 കിലോ അരിയും എന്‍.പി.എസ് കാര്‍ഡുകള്‍ക്ക് നിലവിലുള്ള പ്രതിമാസ വിഹിതത്തിന് പുറമെ കാര്‍ഡ് ഒന്നിന് 3 കിലോ അരി 10.90 നിരക്കിലും വിതരണം ചെയ്യും. സെപ്തംബര്‍ മാസത്തെ ആട്ട വാങ്ങുവാന്‍ സാധിക്കാത്ത കാര്‍ഡ് ഉടമകള്‍ക്ക് സെപ്തംബര്‍ മാസത്തെ ആട്ട ഈ മാസം വാങ്ങാം.

മാര്‍ക്കറ്റിങ് മാനേജര്‍ നിയമനം
മാനന്തവാടി ട്രൈബല്‍ പ്ലാന്റേഷന് കോ-ഓപറേറ്റീവ് ലിമിറ്റഡിലേക്ക് കരാര്‍ അടിസ്ഥാനത്തില്‍ മാര്‍ക്കറ്റിങ് മാനേജര്‍ തസ്തികയില്‍ നിയമനം നടത്തുന്നു. എം.ബി.എ, ടീ/ മറ്റ് അനുബന്ധ പ്ലാന്റേഷന് ഉത്പന്നങ്ങളുടെ മാര്‍ക്കറ്റിങ് മാനേജ്മെന്റില്‍ അഞ്ച് വര്‍ഷത്തെ പ്രവൃത്തി പരിചയവും കമ്പ്യൂട്ടര്‍